ചാരിവെച്ച ഏണിയിലൂടെ ലക്ഷ്യത്തിലേയ്ക്കിറങ്ങുന്ന പൂര്‍വ്വധാരണക്കാരനല്ല കവി - ഷിന്‍ ചാന്‍ (വി.വി. ഷാജു)

''കവിതയ്ക്ക് അനായാസം വഴങ്ങുന്ന വൈകാരിക മണ്ഡലങ്ങളെയും മനുഷ്യാവസ്ഥകളെയും സ്വത്വ സ്ഥിതികളെയും നിസ്സന്ദേഹംകൈവിടുക .ആ വഴക്കം ഒരു കെണിയാണ്. അവയെല്ലാം സാമ്പ്രദായികമായ ലാവണ്യധാരണകളെയും  ജീവിത ദർശനങ്ങളെയും ശിൽപ്പ പദ്ധതികളെയും ഭാഷാവബോധങ്ങളെയും യാന്ത്രികമായി പിൻപറ്റുന്നവയാകും.

കവിതയിലാക്കാൻ പറ്റില്ലെന്നു നിങ്ങളെ വെല്ലുവിളിക്കുന്ന പ്രമേയങ്ങളെ കവിതയിലേക്കാവാഹിക്കുക. അന്നേരം   നിങ്ങളുടെ കവിത പാരമ്പര്യേതരമായ ഊർജ്ജ ഖനികളെ കണ്ടെത്താൻ നിർബന്ധിതമാകും. ഇതു വഴി ചൈനീസ് ഭാഷാ കവിതയും നിരന്തരമായ ആവർത്തനത്തിലൂടെ കൈമോശം വന്ന ജൈവ സൗന്ദര്യത്തെ വീണ്ടെടുക്കും.

ഏറ്റവും പ്രധാനമായ കാര്യം കവിതയുടെ വിശുദ്ധമെന്നു കരുതപ്പെടുന്ന ഭാവപ്രപഞ്ചത്തിൽ പ്രവേശനം ലഭിക്കാതെ പോയ മനുഷ്യ ജീവിതങ്ങളെ കവിതയിലൂടെ പ്രകാശിപ്പിക്കാൻ കഴിയുമെന്നതാണ്.

കവിതയിലെ ഭാഷയും ശിൽപ്പവും കൽപ്പനകളും ഇമേജറികളും നവീകരിക്കപ്പെടുക ഇവ്വിധം കവിതയ്ക്കനഭിമതമെന്നും ഇണങ്ങില്ലെന്നും ധരിച്ചു വശായ വികാര ലോകങ്ങളെ ധീരമായി പുണരുമ്പോഴാണ്. 

ഖനനം ചെയ്യാത്ത, കണ്ടെത്തിയിട്ടില്ലാത്ത  അപരിചിത ലോഹങ്ങളോട് പ്രണയത്തിലാകുന്ന ചൈനീസ് കവികളുടെ  വിസ്മയിപ്പിക്കുന്ന പ്രവാഹത്തെയാണ് ഞാൻ സ്വപ്നം കാണുന്നത് .

നൂറ്റാണ്ടുകളുടെ ചരിത്രത്തിലൂടെ കസേരയെന്ന സോപയോഗ വസ്തുവിന്റെ രൂപത്തിലും ഭാവത്തിലുമുണ്ടായിട്ടുള്ള സ്ഫോടനാത്മകമായ പരിണാമങ്ങളോട് താരതമ്യം ചെയ്യുമ്പോൾ നമ്മുടെ കവിത ഇപ്പോഴും പിള്ളത്തൊട്ടിലിൽത്തന്നെയാണെന്നു പറയാൻ എനിക്കു വിമനസ്കതയൊന്നുമില്ല.

 മേഘങ്ങളിലേക്കു ചാരിവെച്ച ഏണിയിൽ നിന്ന് സന്ദേഹമില്ലാതെ ജലത്തിലേക്കു തന്നെ ഇറങ്ങുന്ന പൂർവ്വ ധാരണക്കാരൻ കവിയല്ല.''

- ഷിൻ ചാൻ

( ഷിൻ ചാൻ, അനന്യരായ, മൗലികതയുള്ള കോടാനുകോടി മനുഷ്യരെ നൊടിയിടയിൽ യന്ത്രങ്ങളും പകർപ്പുകളുമാക്കിയ രാഷ്ട്രീയ പദ്ധതിയാണ് ചൈനീസ് കമ്യൂണിസ്റ്റുവിപ്ലവം എന്നു നിരീക്ഷിച്ച അപ്രശസ്ത ചൈനീസ് കവി.അദ്ദേഹം ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു.

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More