മാനന്തവാടി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു

വയനാട്ടിൽ കഴിഞ്ഞ ദിവസം രോ​ഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയുടെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തു വിട്ടു. മാർച്ച് 18 ന് മാനന്തവാടിയിൽ നിന്ന് ചരക്കെടുക്കാൻ ചെന്നൈയിലേക്ക് പോയ മാനന്തവാടി സ്വദേശിക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. 18 ന് വീട്ടിൽ നിന്ന് പോയ ഡ്രൈവർ രണ്ട് ദിവസം മൈസൂരിൽ തങ്ങി. 21 ന് കോയമ്പേട് മാർക്കറ്റിൽ എത്തിയ ഡ്രൈവർ 4 ദിവസം അവിടെ തങ്ങി. ചെന്നൈയിൽ നിന്ന ബാവലി ചെക്ക് പോസ്റ്റ് വഴി കേരളത്തിൽ എത്തി. 26 ന് മാനന്തവാടിയിലെ വീട്ടിൽ എത്തി. 27 ന് ചരക്ക് മീനങ്ങാടിയിലെ ​ഗോഡൗണിൽ ഇറക്കി. മീനങ്ങാടിയിൽ  മൊബൈൽ ഷോപ്പിലും പഴകടയിലും ഇയാൾ  പോയിട്ടുണ്ട്. 29 ന് ആംബുലൻസിൽ സ്രവപരിശോധനക്ക് ആശുപത്രിയിലേക്ക് പോയി. ഇതിന് ശേഷം വീട്ടിൽ തിരിച്ചെത്തി. ഇന്നലെയാണ് അസുഖം സ്ഥിരീകരിച്ചത്. വീട്ടിലെ 5 പേരുമായി ഇയാൾ നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

മാനന്തവാടി കുറുക്കുൻമൂല പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ളയാൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള അറിയിച്ചു. ഇയാളുടെ  ആരോ​ഗ്യ നില തൃപ്തികരമാണ്. രോ​ഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് കളക്ടർ അദീല അബ്​​ദുള്ള പറഞ്ഞു. ചെന്നൈയിൽ നിന്ന് എത്തിയ ഇയാൾ ക്വാറന്റൈനിൽ ആയിരുന്നു. കുടുംബാ​ഗങ്ങളുമായി മാത്രമെ സമ്പർക്കം ഉണ്ടായിരുന്നുള്ളു. വീട്ടിൽ ഉള്ളവരെയും ഇയാൾക്കൊപ്പം ലോറിയുണ്ടായിരുന്നവരെയും ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നയാളുടെ ആദ്യ പരിശോധഫലം നെ​ഗറ്റീവാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. സോണിൽ മാറ്റം വന്നാലും ഇല്ലെങ്കിലും ഓറഞ്ച് സോണിലെ ഇളവുകൾ മാത്രമാണ് ജില്ലയിൽ ഉണ്ടാവുക. പുതുതായി രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചില പ്രദേശങ്ങൾ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേകമായി 400 സമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിനാൽ കൂടുതൽ പൊസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്നുണ്ട് 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More