മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അടുത്തയാഴ്ച്ച പ്രചാരണം ആരംഭിക്കും

ഡല്‍ഹി: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് അടുത്തയാഴ്ച്ച ആരംഭിക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മഹാകോശാല്‍ മേഖലയിലെ ജബല്‍പൂരിലാണ് പ്രിയങ്ക ആദ്യം പ്രചാരണത്തിനെത്തുക. കര്‍ണാടക മാതൃകയില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് ചിട്ടയായ രീതിയില്‍ പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഹുല്‍ ഗാന്ധി അമേരിക്കന്‍ സന്ദര്‍ശനത്തിലായതിനാലാണ് പ്രിയങ്കാ ഗാന്ധിയെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകാത്ത മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം മഹാകോശാല്‍ മേഖലയില്‍നിന്ന് ആരംഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്ന് 56 സീറ്റുകള്‍ പിടിച്ചെടുത്ത് 114 സീറ്റുകളിലെത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയെയും എംഎല്‍എമാരെയും കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുത്ത് ബിജെപി അധികാരം കൈക്കലാക്കുകയായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയും കൂറുമുളള നേതാക്കളെയാവും ഇത്തവണ സ്ഥാനാര്‍ത്ഥികളാക്കുക. കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാവും കോണ്‍ഗ്രസ് പ്രചാരണം നടത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More