പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

തിരുവനന്തപുരം: പേവിഷബാധയ്ക്കുളള വാക്‌സിന്‍ ഇനിമുതല്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കില്ല. സൗജന്യ വാക്‌സിന്‍ ബിപിഎല്ലുകാര്‍ക്കുമാത്രമായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ തെരുവുനായ കടിച്ചാലും വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷബാധ ചികിത്സ സൗജന്യമാണ്. എന്നാല്‍ ഇനിമുതല്‍ ഉയര്‍ന്ന വരുമാനമുളളവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വളര്‍ത്തുമൃഗങ്ങളില്‍നിന്ന് പേവിഷബാധയുണ്ടായി ചികിത്സ തേടുന്നവരില്‍നിന്ന് വാക്‌സിന്റെയും അനുബന്ധ മരുന്നുകളുടെയും പണം ഈടാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും പേവിഷബാധ വാക്‌സിന്‍ ബിപിഎല്‍ കാര്‍ഡുളളവര്‍ക്കുമാത്രം സൗജന്യമായി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പേവിഷബാധയേറ്റ് ചികിത്സയ്‌ക്കെത്തുന്നവരില്‍ എഴുപത് ശതമാനവും ഉയര്‍ന്ന വരുമാനമുളളവരാണെന്നും ഏറെപ്പേരും വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാണ് എത്തുന്നതെന്നും ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. അതേസമയം, ബിപിഎല്ലുകാരെ വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും ചികിത്സ സൗജന്യമായി നല്‍കും. ഒരു വയലിന് 300 മുതല്‍ 350 രൂപ വരെ കൊടുത്താണ് ആന്റി റാബിസ് വാക്‌സിന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. മുതിര്‍ന്ന ഒരാള്‍ക്ക് നാല് ഡോസ് വാക്‌സിനാണ് നല്‍കേണ്ടത്. 500 രൂപ വിലവരുന്ന റെഡിമെയ്ഡ് ആന്റിബോഡിയും സൗജന്യമായി നല്‍കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 7 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More
Web Desk 1 day ago
Keralam

പിഎഫ്ഐ ചാപ്പ; വ്യാജ പ്രചാരണം നടത്തിയ അനില്‍ ആന്റണിക്കെതിരെ കേസെടുക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍

More
More
Web Desk 2 days ago
Keralam

ഏഷ്യയിലെ മികച്ച നടന്‍; സെപ്റ്റിമിയസ് പുരസ്‌കാരം സ്വന്തമാക്കി ടൊവിനോ തോമസ്

More
More
National Desk 2 days ago
Keralam

ബിജെപിയുമായുളള സഖ്യം ജെഡിഎസിനെ രക്ഷിക്കാൻ, കേരളത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം- എച്ച് ഡി ദേവഗൗഡ

More
More
Web Desk 2 days ago
Keralam

പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഷാരോണിന്റെ പിതാവ്

More
More