വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. പുതിയ അപ്ഡേഷന്‍ അനുസരിച്ച് വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ്, സൂം എന്നീ വീഡിയോ കോണ്‍ഫ്രന്‍സിംഗ് ഫ്ലാറ്റ് ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. അതെ സൗകര്യം വാട്സ് ആപ്പിലും ലഭ്യമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. ഈയൊരു ഫീച്ചര്‍ ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് സ്‌ക്രീനിൽ ഉള്ളടക്കം പ്രദർശിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ സ്‌ക്രീന്‍ ഷെയറിങ്ങില്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീന്‍ ഷെയറിങ് ഉപേക്ഷിക്കാനും ഉപയോക്താവിന് സാധിക്കുന്നവിധമാണ് സേവനം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ ബീറ്റ ആപ്പ് പതിപ്പ്  2.23.11.19-ലാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയ്‌ഡ് വേര്‍ഷനുകളില്‍ ഇത് പരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. ഐ ഒ എസ് ആപ്പ് ഉപയോക്താകള്‍ക്ക് ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്‌. അതേസമയം, വാട്സ് ആപ്പ്  അടുത്തിടെ മറ്റൊരു ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. പുതിയ അപ്ഡേഷന്‍ അനുസരിച്ച് വാട്സ് ആപ്പിലൂടെ മറ്റൊരാള്‍ക്ക് അയക്കുന്ന സന്ദേശം തെറ്റിപ്പോയാല്‍ എഡിറ്റ്‌ ചെയ്ത് വീണ്ടും അയക്കാന്‍ സാധിക്കും. അയച്ചുകഴിഞ്ഞ സന്ദേശങ്ങളിൽ തെറ്റുണ്ടായല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ഇതിന് പകരം അവ എഡിറ്റ് ചെയ്യാൻ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യാന്‍ സാധിക്കുക. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More
Web Desk 3 weeks ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

More
More
Web Desk 3 weeks ago
Technology

കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

More
More
National Desk 1 month ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

More
More
Web Desk 1 month ago
Technology

വാട്ട്‌സാപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും HD ക്വാളിറ്റിയില്‍ അയക്കാം

More
More
Web Desk 1 month ago
Technology

ഓൺലൈനില്‍ പണം പോയാല്‍ പരിഭ്രാന്തരാകേണ്ട; തിരിച്ചുപിടിക്കാന്‍ മാര്‍ഗ്ഗമുണ്ട്

More
More