കരീം ബെന്‍സെമ അല്‍ ഇത്തിഹാദ് ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു

ജിദ്ദ: ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സമെ അല്‍ ഇത്തിഹാദ് ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു. കഴിഞ്ഞ ചൊവാഴ്ച മാഡ്രിഡിൽ വെച്ച് നടന്ന ചടങ്ങില്‍ അല്‍ ഇത്തിഹാദ് ക്ലബ്ബ് പ്രസിഡന്‍റ് ആന്‍മര്‍ അല്‍ അല്‍ ഹലൈ, വൈസ് പ്രസിഡന്‍റ് അഹമ്മദ് കാക്കി, എന്നിവരുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ബെന്‍സമെ ഒപ്പുവെച്ചത്. അല്‍ ഇത്തിഹാദിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു. സൗദി ക്ലബ്ബിനായി ചാമ്പ്യൻമാർക്കായി 9-ാം നമ്പർ ജേഴ്‌സിയാണ് കരീം ബെന്‍സെമ അണിയുക.

"മറ്റൊരു രാജ്യത്ത് ഒരു പുതിയ ഫുട്ബോൾ ലീഗ് കളിക്കാന്‍ ഞാൻ ആവേശത്തിലാണ്. എന്റെ കരിയറിൽ നിരവധി കാര്യങ്ങൾ നേടാന്‍ എനിക്ക് സാധിച്ചു. ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള സമയമാണിതെന്നാണ് ഞാന്‍ കരുതുന്നു. പുതിയ ടീമംഗങ്ങൾക്കൊപ്പം ചേരാൻ ഞാൻ കാത്തിരിക്കുകയാണ്. അവരോടൊപ്പം സൗദി അറേബ്യയിലെ ക്ലബ്ബിനെയും ഫുട്ബോളിനെയും പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. ഞാൻ സൗദി അറേബ്യ സന്ദർശിക്കുമ്പോഴെല്ലാം ആരാധകരിൽ നിന്നും ആളുകളിൽ നിന്നും വളരെ സ്നേഹമാണ് എനിക്ക് അനുഭവപ്പെട്ടത്" - കരീം ബെന്‍സെമ പറഞ്ഞു. 

14 വര്‍ഷത്തിന് ശേഷമാണ് കരിം ബെന്‍സെമ റയല്‍ മാഡ്രിഡിൽ നിന്നും പടിയിറങ്ങിയത്. 647 കളിയില്‍ നിന്നും 353 ഗോളാണ് താരം ടീമിനായി നേടിയത്. ഫ്രഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടവും നാല് ലാ ലിഗ ടൈറ്റിലും ബെന്‍സെമ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബെന്‍സെമയുടെ മികച്ച പ്രകടനത്തിന്‍റെ മികവിലാണ് റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. 2021-22 സീസണിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്നാണ് താരത്തിന് കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച ബലോണ്‍ ദി ഓര്‍ പുരസ്ക്കാരം ലഭിച്ചത്. 

Contact the author

Sports Desk

Recent Posts

Web Desk 1 month ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 2 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 6 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 7 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 7 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More
Web Desk 8 months ago
Football

മെസ്സിക്കൊപ്പം സൂപ്പര്‍ കോച്ച് മാര്‍ട്ടിനോയും മിയാമിയില്‍

More
More