കോട്ടയം: കാഞ്ഞിരപ്പളളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയുളള മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവനുമാണ് കോളജ് മാനേജ്മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തുക. കാഞ്ഞിരപ്പളളി രൂപതയുടെ മേല്‍നോട്ടത്തിലുളള സ്ഥാപനത്തിലെ പ്രശ്നപരിഹാരത്തിന് മന്ത്രിമാര്‍ നേരിട്ട് കാഞ്ഞിരപ്പളളിയിലേക്കെത്തുന്നതിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ മാനേജ്മെന്റിനെതിരായ സമരം വിദ്യാര്‍ത്ഥികള്‍ കടുപ്പിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ നേരിട്ടിടപെടുന്നത്.
വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പളളി അതിരൂപത രംഗത്തെത്തിയിരുന്നു. കോളേജില്‍ നടക്കുന്ന സമരം ചില തല്‍പ്പര കക്ഷികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നതെന്നും വികാരി ജനറല്‍ ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വികാരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിനെയാണ് ജൂണ്‍ രണ്ടിന് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിന് അധ്യാപകര്‍ ശ്രദ്ധയുടെ ഫോണ്‍ പിടിച്ചുവെച്ചിരുന്നു.വീട്ടുകാരെ വിളിച്ച് കൊണ്ടുവരണം എന്നായിരുന്നു മാനേജ്മെന്റിന്റെ നിര്‍ദേശം. പരീക്ഷയില്‍ പരാജയപ്പെട്ട വിവരം വീട്ടില്‍ അറിയിക്കുമെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ശ്രദ്ധയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.