ഡല്‍ഹി: ജി മെയിലിന്റെ മൊബൈല്‍ ആപ്പില്‍ എ ഐ ഫീച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. പുതിയ ഫീച്ചര്‍ അനുസരിച്ച് ജി മെയിലില്‍ ഉപഭോക്താവ് ഒരു കാര്യം തിരയുമ്പോള്‍ ടോപ്പ് റിസല്‍ട്ട് പ്രദര്‍ശിപ്പിക്കപ്പെടും. മെഷീന് ലേണിങ് മോഡലുകള്‍ ഉപയോഗിച്ചാണ് ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുക. ഉപയോക്താകള്‍ എന്താണ് തിരയുന്നതെന്ന് അനുസരിച്ചാണ് ടോപ്പ് റിസള്‍ട്ട് ലഭ്യമാവുക. മെയിലുകളും അതിൽ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലുകളും ഇത്തരത്തിൽ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഏറെക്കാലമായി ആളുകൾ ആവശ്യപ്പെട്ടുന്ന ഫീച്ചർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഉപയോക്താകള്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് ഗൂഗിള്‍ അറിയിച്ചു.
അതേസമയം, പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഓപൺഎഐ (OpenAI)-യുടെ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. പുറത്തിറങ്ങി കേവലം എട്ടു മാസം പിന്നിടുമ്പോഴാണ് ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച സൈറ്റുകളില്‍ ഒന്നെന്ന ഖ്യാതിയിലേക്ക് ചാറ്റ് ജിപിടി ഉയരുന്നത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി. യു.എസ് ആസ്ഥാനമായ വെസ ഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്.