കൊച്ചി: അജിത്ത് കുമാറിനെ നായകനാക്കി ശിവ സംവിധാനം വേതാളം സിനിമ റീമേക്ക് ചെയ്ത് ചിരഞ്ജീവി. ഭോലാ ശങ്കര്‍ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. എ കെ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ രാമബ്രഹ്മം സുങ്കര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെഹര്‍ രമേശ് ആണ്. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലൂസിഫര്‍ റീമേക്ക് ഗോഡ്ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണിത്. ഭോലാ ശങ്കര്‍ ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭോലാ മാനിയ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയും കസര്‍ള ശ്യാമും ചേര്‍ന്നാണ്. മഹതി സ്വര സാഗര്‍ ആണ് സംഗീതം.