ഈ ലിങ്ക് ഓപ്പണ്‍ ചെയ്യരുത്; വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക്‌ മുന്നറിയിപ്പ്

ഡല്‍ഹി: ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമാണ് വാട്സ് ആപ്പ്. ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാട്സ് ആപ്പ് ഇടക്കിടെ പുതിയ ഫീച്ചര്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ആപ്പിനെതന്നെ തകരാറിലാക്കുന്ന ബഗ്ഗുകള്‍ വാട്‌സ് ആപ്പ് ലക്ഷ്യമിട്ട് പ്രചരിക്കുന്നുണ്ടെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings - എന്ന ലിങ്ക് ഓപ്പണ്‍ ആക്കിയാല്‍ വാട്സ് ആപ്പിന്‍റെ സെറ്റിങ്ങ്സിലേക്ക് പോകാന്‍ സാധിക്കും.

പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ ആരെങ്കിലും ലിങ്ക് അയച്ചു തന്നാൽ  ആ ചാറ്റ് തുറക്കുമ്പോൾ വാട്ട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാർട്ടായി വരികയും ചെയ്യും. wa.me/settings സ്റ്റാറ്റസായി വച്ച ഈ ലിങ്ക് ഓപ്പൺ ചെയ്താലും ആപ്പ് ക്രാഷാകും. റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നം മാറുമെങ്കിലും ലിങ്ക് വന്ന ചാറ്റ് ഓപ്പൺ ആക്കരുത്. നിലവിൽ വാട്‌സ് ആപ്പിന്റെ 2.23.10.77 പതിപ്പിനെയാണ് ബഗ്ഗ് ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് വേര്‍ഷനുകളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് വാട്സ് അപ്പ് ഗുരുതര ആരോപണങ്ങള്‍ നേരിടുന്നതിനിടയിലാണ് പുതിയ ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More