കേരളത്തില്‍ ഭൂമിക്ക് വിലകുറയും- മുരളി തുമ്മാരുകുടി

സംസ്ഥാനത്ത് ഭൂമിക്ക് വില കുറയുമെന്ന് യു എന്‍ ദുരന്ത നിവാരണ വിദഗ്ദന്‍ മുരളി തുമ്മാരുകുടി. ഓരോ വര്‍ഷം കഴിയുന്തൊറും ഭൂമിയുടെ വിലവര്‍ദ്ധിക്കുമെന്നും അത് മറിച്ചുവില്‍ക്കമെന്നുമുള്ള വ്യാമോഹത്തില്‍ ആളുകള്‍ ഭൂമിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഈ പ്രതിഭാസം അവസാനിക്കുമെന്ന് തുമ്മാരുകുടി തന്‍റെ ഫേസ്ബുക്ക്‌ കുറിപ്പില്‍ പറയുന്നു. 

സ്ഥലവില കുറയുമോ? ഞാന്‍ നടത്തിയിട്ടുള്ള ‘പ്രവചനങ്ങളില്‍’ ആളുകള്‍ക്ക് വിശ്വസിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് സ്ഥലത്തിന്റെ വില കുറയും എന്നതാണ്. കേരളം പോലെ ജനസാന്ദ്രത ഉള്ള സ്ഥലത്ത് ജനം കൂടി വരികയും സ്ഥലം കൂടാതിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ സ്ഥലവില കുറയും എന്നതാണ് ആളുകളുടെ സംശയം ഒന്നാമതായി സ്ഥലത്തിന്റെ ആവശ്യം വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണ്. പാടവും പറമ്പും കൂടുതലും തരിശിടുകയാണ്. കേരളത്തില്‍ എവിടെ നോക്കിയാലും വെറുതെ കിടക്കുന്ന സ്ഥലങ്ങളുണ്ട്. അപ്പോള്‍ സ്ഥലലഭ്യത ഒരു പ്രശ്‌നമല്ല. വീടുകളുടെ ആവശ്യവും കുറഞ്ഞു വരികയാണ്. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് വീടുകള്‍ വെറുതെ കിടക്കുന്നു, ഫ്‌ലാറ്റുകളും അതുപോലെ തന്നെ ആളുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോള്‍ തന്നെ 1990 കളെ അപേക്ഷിച്ച് ഒരു വര്‍ഷം രണ്ടുലക്ഷം എന്ന നിരക്കില്‍ കുറവാണ്. 

അഞ്ചു വര്‍ഷത്തിനകം വര്‍ഷത്തില്‍ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ എങ്കിലും പുറത്തു പോകും, പത്തു വര്‍ഷത്തിനകം അവരുടെ കുടുംബത്തിലെ ആളുകളും പോകാന്‍ തുടങ്ങും. ഗ്രാമങ്ങളിലുള്ള ധാരാളം ആളുകള്‍ നഗരങ്ങളിലെത്തും, ഗ്രാമങ്ങളില്‍ ആളൊഴിയും. വീടുകളിലും ഫ്‌ളാറ്റുകളിലുമുള്ള ധാരാളം ആളുകള്‍ റിട്ടയര്‍മെന്റ് ഹോമുകളിലും എത്തും. പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളും മൈഗ്രേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന കുടുംബങ്ങളും അവരുടെ വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമിക്കും. വില്‍ക്കാന്‍ ശ്രമിക്കും. വേറെ ആളുകള്‍ കൂടിയ വിലക്ക് വാങ്ങും എന്ന ഒറ്റ പ്രതീക്ഷയിലാണ് ഇന്ന് കേരളത്തില്‍ ഭൂമിയുടെ വില നിലനില്‍ക്കുന്നത്. ആ കാലം കഴിഞ്ഞു. സ്ഥലം വാങ്ങാന്‍ ആളില്ലാത്ത കാലം വരും. സ്ഥലവില ഇടിയും. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More