കൂടുതല്‍ സങ്കടം സ്ത്രീകള്‍ എന്‍റെ ശരീരം പറഞ്ഞ് പരിഹസിക്കുമ്പോള്‍ - ഹണി റോസ്

കൊച്ചി: ബോഡിയുമായി ബന്ധപ്പെട്ട് താന്‍ നേരിടുന്ന പരിഹാസങ്ങളെയും കളിയാക്കലുകളെയും കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണി റോസ്. കൂടുതല്‍ സങ്കടം സ്ത്രീകള്‍ തന്‍റെ ശരീരം പറഞ്ഞ് പരിഹസിക്കുമ്പോഴാണ്. ഉദ്ഘാടനം സംബന്ധിച്ച ട്രോളുകളെല്ലാം താന്‍ ഒരു പരിധിവരെ ആസ്വദിക്കാറുണ്ട്. അതിഭീകരമായ ബോഡി ഷെയ്മിങ്ങിനാണ് താന്‍ ഇപ്പോള്‍ ഇരയാകുന്നതെന്നും ഹണി റോസ് പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. 

ഒരാളുടെ ശരീരത്തെക്കുറിച്ച് സംസാരിക്കുന്നത് അത്ര സുഖകരമായ കാര്യമായി തോന്നുന്നില്ല. ഒരു പരിധിവരെ ട്രോളുകളെ ചിരിച്ചുവിടുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് പരിധിവിടുമ്പോള്‍ നമ്മളെ ബാധിച്ചു തുടങ്ങും. ആദ്യമൊക്കെ എന്തുകൊണ്ടാണ് തന്നെ ഇങ്ങനെ ട്രോള്‍ ചെയ്യുന്നതെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെ ആ വഴിക്ക് വിടുകയാണ് ചെയ്യുന്നത്. പക്ഷേ തനിക്കിപ്പോഴും സങ്കടം തോന്നുന്നത് സ്ത്രീകൾ തന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണെന്നും ഹണി റോസ് പറഞ്ഞു.

ഈയിടെ ഒരു ചാനൽ പ്രോഗ്രാമിൽ അതിഥിയായി വന്ന നടനോട് അവതാരകയായ പെൺകുട്ടി ചോദിക്കുന്നു: ‘ഹണി റോസ് മുൻപിൽകൂടി പോയാല്‍ എന്തുതോന്നും? ഈ ഒരു ചോദ്യം ചോദിച്ച് ആ കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. ‘എന്ത് തോന്നാൻ? ഒന്നും തോന്നില്ലല്ലോ’  എന്ന് പറഞ്ഞ് ആ നടന്‍ അത് മാന്യമായി കൈകാര്യം ചെയ്തു'. എന്നാല്‍ ചോദ്യം ചോദിച്ച പെണ്‍കുട്ടി ആസ്വദിച്ചു ചിരിക്കുകയാണ്. അതെനിക്കു ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. ആ ചാനല്‍ തന്നെ ഇന്‍റര്‍വ്യൂന് വിളിച്ചാല്‍ താന്‍ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചാണ് ചോദിക്കുക. ഇത് താന്‍ മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല. പലസ്ത്രീകളും ഇത്തരം കളിയാക്കലുകള്‍ നേരിടുന്നുണ്ട് - ഹണി റോസ് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More