പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. ലൈംഗിക ചൂഷണത്തിന് ബ്രിജ്ഭൂഷണ്‍ ശ്രമിച്ചു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, പീഡന ശ്രമം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ് ഭൂഷന്‍ ശാരിരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  എന്നാല്‍, ആരോപണങ്ങള്‍ വ്യാജമാണെന്നും താന്‍ വേട്ടയാടപ്പെടുകയാണെന്നുമുള്ള വാദം ഇപ്പോഴും തുടരുകയാണ് ബ്രിജ്ഭൂഷണ്‍.

ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പടെ ഏഴു പേര്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട എഫ് ഐ ആറിലെ വിവരങ്ങളാണ് പുറത്തുവന്നത്. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

അതേസമയം, ബ്രിജ് ഭൂഷൻ ശരൺ സിങ് തിങ്കളാഴ്ച അയോധ്യയിൽ നിന്ന് നടത്താനിരുന്ന റാലി മാറ്റിവച്ചു. ‘ജൻചേതന മഹാറാലി’ എന്ന പേരിലാണ് റാലി നടത്താന്‍ തീരുമാനിച്ചത്. ബ്രിജ് ഭൂഷനെതിരെ റജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളിലെ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് റാലി പിൻവലിക്കുകയാണെന്ന് അറിയിച്ചത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

തന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്

More
More
National Desk 1 day ago
National

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു

More
More
National Desk 1 day ago
National

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More
National Desk 2 days ago
National

'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

More
More