'സര്‍ക്കാരിന്റെ പാമ്പ് വിഴുങ്ങിയത് എന്റെ കോഴികളെയാണ്' ; നഷ്ടപരിഹാരം തേടി കര്‍ഷകന്‍

കോഴിക്കോട്: പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം തേടി കര്‍ഷകന്‍. വെളളരിക്കുണ്ടില്‍ താലൂക്ക് തല അദാലത്തിനെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ജില്ലാ കളക്ടര്‍ക്കും മുന്നിലാണ് കെ വി ജോര്‍ജ്ജ് എന്ന കര്‍ഷകന്‍ തന്റെ ആവശ്യമുന്നയിച്ചത്. 'പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴികള്‍ എന്റേതാണ്. എനിക്ക് നഷ്ടപരിഹാരം കിട്ടണം'-എന്നാണ് കെ വി ജോര്‍ജ്ജ് പറയുന്നത്. ഒരുവര്‍ഷമായി താന്‍ നഷ്ടപരിഹാരത്തിനായി അലയുകയാണെന്നും പലതവണ ശ്രമിച്ചിട്ടും വനംവകുപ്പ് അധികൃതരില്‍നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നും കര്‍ഷകന്‍ ആരോപിക്കുന്നു. പരാതി കേട്ട മന്ത്രിയും കളക്ടറും പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനല്‍കി.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കെ വി ജോര്‍ജ്ജിന്റെ കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയത്. രാവിലെ കോഴിക്കൂട്ടിനടുത്തെത്തിയ ജോര്‍ജ്ജ് കൂട്ടില്‍ കോഴികള്‍ക്കുപകരം കണ്ടത് പെരുമ്പാമ്പിനെയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ എടുത്ത് കൊണ്ടുപോയി വനത്തില്‍ വിട്ടു. കോഴികളെ നഷ്ടമായ ജോര്‍ജ്ജ് ഇതോടെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചത്. പലതവണ ശ്രമിച്ചിട്ടും നടപടിയുണ്ടാവാഞ്ഞതോടെയാണ് ഇയാള്‍ അദാലത്തില്‍ പരാതിയുമായെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 7 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More
Web Desk 1 day ago
Keralam

പിഎഫ്ഐ ചാപ്പ; വ്യാജ പ്രചാരണം നടത്തിയ അനില്‍ ആന്റണിക്കെതിരെ കേസെടുക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍

More
More
Web Desk 2 days ago
Keralam

ഏഷ്യയിലെ മികച്ച നടന്‍; സെപ്റ്റിമിയസ് പുരസ്‌കാരം സ്വന്തമാക്കി ടൊവിനോ തോമസ്

More
More
National Desk 2 days ago
Keralam

ബിജെപിയുമായുളള സഖ്യം ജെഡിഎസിനെ രക്ഷിക്കാൻ, കേരളത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം- എച്ച് ഡി ദേവഗൗഡ

More
More
Web Desk 2 days ago
Keralam

പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഷാരോണിന്റെ പിതാവ്

More
More