ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

അഹമ്മദാബാദ്: നല്ല വസ്ത്രം ധരിച്ച്, സണ്‍ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മര്‍ദ്ദനം. ഗുജറാത്തിലെ ബനസ്‌കാന്ത ജില്ലയിലാണ് സംഭവം. ഡ്രസിംഗ് സെന്‍സും സണ്‍ഗ്ലാസും കണ്ട് പ്രകോപിതരായാണ് ഉയര്‍ന്ന ജാതിക്കാരായ ഒരുകൂട്ടം ആളുകള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ മാതാവിനും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 

മെയ് മുപ്പതിന് പലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് ജിഗര്‍ ഷെഖലിയ എന്ന യുവാവ് മര്‍ദ്ദനത്തിനിരയായത്. രാവിലെ വീടിനുപുറത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ പ്രതികളിലൊരാള്‍ സമീപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈയിടെയായി നീ വല്ലാതെ ഓവര്‍ ആകുന്നുണ്ട് എന്നും ഇയാള്‍ യുവാവിനോട് പറഞ്ഞു. അന്ന് രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്തുനില്‍ക്കുകയായിരുന്ന യുവാവിനെ രജ്പുത് വിഭാഗത്തില്‍പ്പെട്ട പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു. എന്തിനാണ് അണിഞ്ഞൊരുങ്ങി നടക്കുന്നതെന്നും സണ്‍ഗ്ലാസ് വയ്ക്കുന്നതെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. യുവാവിനെ മര്‍ദ്ദിക്കുമ്പോള്‍ പിടിച്ചുമാറ്റാനെത്തിയ അമ്മയെയും അക്രമികള്‍ അപമാനിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം, സ്ത്രീയുടെ മാന്യത കളങ്കപ്പെടുത്തല്‍, അധിക്ഷേപകരമായ പദപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എസ് സി-എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുപ്രകാരവും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്

More
More
National Desk 1 day ago
National

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു

More
More
National Desk 1 day ago
National

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More
National Desk 2 days ago
National

'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

More
More