17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

ചെന്നൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് അഭ്യര്‍ത്ഥിച്ച് ഗായിക ചിന്മയി ശ്രീപദ. പതിനേഴിലധികം സ്ത്രീകള്‍ വൈരമുത്തുവിനെതിരെ പീഡന പരാതി ഉന്നയിച്ചിട്ടും നടപടിയെടുക്കാത്തത് അയാള്‍ക്ക് ഡിഎംകെയുമായും പാര്‍ട്ടി നേതാക്കളുമായും അടുത്ത ബന്ധമുളളതുകൊണ്ടാണെന്നും തനിക്ക് ബന്ധങ്ങളോ സ്വാധീനമോ ഇല്ലാത്തതിനാല്‍ ഈ രാജ്യത്തുനിന്ന് നീതി ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ചിന്മയി പറയുന്നു. ട്വിറ്ററിലൂടെയാണ് ഗായികയുടെ പ്രതികരണം. 

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി,  ഇന്ത്യയില്‍ ഓരോ പോക്‌സോ കേസുകള്‍ വരുമ്പോളും നിങ്ങള്‍ പീഡകരെ പിന്തുണയ്ക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. ഒരു മേഖലയിലും സ്ത്രീസുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ നിലവിലില്ല. 17-ലധികം സ്ത്രീകള്‍ പീഡന പരാതി ഉന്നയിച്ചിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തത് അയാള്‍ക്ക് നിങ്ങളുടെ പാര്‍ട്ടിയുമായി അടുത്ത ബന്ധമുളളതുകൊണ്ടാണ്. തനിക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ അയാള്‍ നിശബ്ദരാക്കുകയാണ്. സ്വപ്‌നങ്ങളും പ്രതീക്ഷകളുമുളള സ്ത്രീകളുടെ ജീവിതം അയാള്‍ നശിപ്പിക്കുന്നു. മൂക്കിനുതാഴെ ഇതെല്ലാം നടക്കുമ്പോഴും നിങ്ങളുടെ പാര്‍ട്ടി അതിന് കൂട്ടുനില്‍ക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാവണം. വൈരമുത്തുവിനും ബ്രിജ് ഭൂഷനും പ്രത്യേക നിയമസംവിധാനമുണ്ടാകരുത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സിനിമയില്‍ വിലക്കുനേരിടുകയാണ് ഞാന്‍. ഈ രാജ്യത്ത് നീതി ലഭിക്കാന്‍ ഇനിയും ഇരുപത് വര്‍ഷം കൂടി എടുത്തേക്കാം. പക്ഷെ പോരാടാനുളള ശക്തിയെനിക്കുണ്ട്. ഞാന്‍ നിശബ്ദയായിരിക്കില്ല'- ചിന്മയി ട്വിറ്ററില്‍ കുറിച്ചു. 2018-ലാണ് ചിന്മയി ശ്രീപദ വൈരമുത്തുവിനെതിരെ മീടൂ ഉന്നയിച്ചത്. സംഗീത പരിപാടിക്കായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്തിയപ്പോള്‍ വൈരമുത്തു ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഗായിക ആരോപിച്ചത്. സംഭവം വിവാദമായതോടെ സൗത്ത് ഇന്ത്യന്‍ സിനി-ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഡബ്ബിംഗ് യൂണിയന്‍ ചിന്മയിക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇപ്പോഴും വിലക്ക് തുടരുകയാണ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്

More
More
National Desk 1 day ago
National

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു

More
More
National Desk 1 day ago
National

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More
National Desk 2 days ago
National

'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

More
More