ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

മുംബൈ: 2022-ല്‍ പുറത്തിറങ്ങിയ ലാല്‍ സിംഗ് ചദ്ദയ്ക്കുശേഷം സിനിമയില്‍നിന്ന് ഇടവേള എടുത്തിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്‍. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് ഇടവേളയെടുക്കുന്നത് എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. സിനിമയുടെ പരാജയമാണ് ബ്രേക്ക് എടുക്കാന്‍ കാരണമെന്നും വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇടവേളയെടുത്തതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. പഞ്ചാബി സിനിമയായ 'ക്യാരി ഓണ്‍ ജാട്ട 3' യുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയപ്പോഴായിരുന്നു നടന്റെ തുറന്നുപറച്ചില്‍.

'ഇപ്പോള്‍ ഞാന്‍ സിനിമയൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് നല്ലതെന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. ഞാന്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. മാനസികമായി തയാറാകുമ്പോള്‍ ഉറപ്പായും ഞാന്‍ വീണ്ടും സിനിമകള്‍ ചെയ്തുതുടങ്ങും'-ആമിര്‍ ഖാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 നവംബറിലാണ് അഭിനയം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ആമിര്‍ ഖാന്‍ പ്രഖ്യാപിച്ചത്. 'കഴിഞ്ഞ 35 വര്‍ഷവും ഞാന്‍ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നോട് അടുപ്പമുളളവരോട് ചെയ്യുന്ന നീതികേടാണ് അതെന്ന് എനിക്ക് മനസിലായി. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം പങ്കിടാനും ജീവിതത്തെ മറ്റൊരു തരത്തില്‍ അനുഭവിക്കാനും ഇതാണ് നല്ല സമയം' -എന്നാണ് ആമീര്‍ അന്ന് പറഞ്ഞത്.

Contact the author

Entertainment Desk

Recent Posts

Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More
Movies

എന്നും അങ്ങയെപ്പോലെയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്- മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

More
More
Movies

വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

More
More
Movies

ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

More
More
Movies

കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

More
More