2024- ല്‍ ബിജെപി ഇതര സഖ്യം രാജ്യം ഭരിക്കും - സഞ്ജയ്‌ റാവത്ത്

മുംബൈ: അടുത്ത തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സഖ്യമായിരിക്കും രാജ്യം ഭരിക്കുകയെന്ന് ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത്. ബിജെപി ഇതര പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതിനായി വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ ശിവസേന തയ്യാറാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും എൻ.സി.പി പ്രസിഡന്റ് ശരത് പവാറും ജൂൺ 12ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ​ങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ 400 മുതൽ 450 വരെ സീറ്റുകളിൽ സംയുക്ത സ്ഥാനാർഥികളെ നിർത്തണമെന്ന ചിദംബരത്തിന്റെ നിർദേശവും റാവത്ത് അംഗീകരിച്ചു. 'ചിദംബരം പറഞ്ഞത് സത്യമാണ്. 450 ഓളം സീറ്റുകളിൽ ഒറ്റക്കെട്ടായി പ്രതിപക്ഷ സ്ഥാനാർത്ഥികൾ മത്സരിച്ചാൽ രാജ്യത്തിലെ നിലവിലെ രാഷ്ട്രീയം തന്നെ മാറിമറിയുമെന്നും റാവത്ത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ചിദംബരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ ബിജെപി ഇതര പാർട്ടികളും കഴിയുന്നിടത്തോളം ഒരുമിച്ച് നിൽക്കണം എന്നതാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അവർ ഒന്നിച്ചാൽ, 400 മുതൽ 450 വരെ സീറ്റുകളിൽ ബിജെപിക്കെതിരെ ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കും. പക്ഷേ അത് ഇപ്പോഴും ആഗ്രഹമായി തുടരുകയാണെന്നും മുൻ കേന്ദ്ര അഭ്യന്തര മന്ത്രി പറഞ്ഞു. ബിജെപിയ്‌ക്കെതിരെ ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത പ്രതിപക്ഷം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്

More
More
National Desk 1 day ago
National

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു

More
More
National Desk 1 day ago
National

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More
National Desk 2 days ago
National

'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

More
More