ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും മാരകമായ വിഷമാണ് സവര്‍ക്കര്‍, ഹിറ്റ്‌ലറെപ്പോലെ വെറുക്കപ്പെടേണ്ടയാള്‍-എഴുത്തുകാരന്‍ ജയമോഹന്‍

ചെന്നൈ: വി ഡി സവര്‍ക്കര്‍ ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും വലിയ വിഷമാണെന്ന് പ്രമുഖ തമിഴ് എഴുത്തുകാരന്‍ ബി ജയമോഹന്‍. ലോകം അഡോള്‍ഫ് ഹിറ്റ്‌ലറെ വെറുക്കുന്നതുപോലെ രാജ്യത്ത് വെറുക്കപ്പെടേണ്ടയാളാണ് സവര്‍ക്കറെന്നും ഒരു തരത്തിലും ബഹുമാനിക്കപ്പെടേണ്ടയാളല്ല സവര്‍ക്കറെന്നും ബി ജയമോഹന്‍ പറഞ്ഞു. 'വിനായക് ദാമോദര്‍ സവര്‍ക്കര്‍: ഇന്ത്യയുടെ മതമൗലിക വാദത്തിന്റെ ഉറവിടം' എന്ന പേരില്‍ ഫ്രണ്ട്‌ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 

'സവര്‍ക്കറെ രാജ്യം കാണുന്നത് ഗാന്ധി വിരുദ്ധനും ജനാധിപത്യ -മനുഷ്യത്വ വിരുദ്ധനുമായാണ്. സവര്‍ക്കര്‍ യാഥാസ്ഥിതികനല്ല, എന്നാല്‍ ഇന്ത്യ ഇതുവരെ ഉല്‍പ്പാദിപ്പിച്ചതില്‍ ഏറ്റവും മാരകമായ വിഷമാണ്. സവര്‍ക്കറുടെ വിഷത്തിന് മറുമരുന്ന് നാം മഹാത്മാ ഗാന്ധിയില്‍ മാത്രമേ കാണുന്നുളളു. മനസാക്ഷിയുളള, ശരിയായ രീതിയില്‍ ചിന്തിക്കുന്ന ഓരോ മനുഷ്യനും സവര്‍ക്കറെ തളളിക്കളയണം. ലോകം ഹിറ്റ്‌ലറെ വെറുക്കുന്നതുപോലെ രാജ്യത്ത് വെറുക്കപ്പെടേണ്ടയാളാണ് അദ്ദേഹം'- ജയമോഹന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സവര്‍ക്കര്‍ ഒരു മതമൗലികവാദിയായിരുന്നെന്നും ഏത് തരത്തിലുളള മതമൗലിക വാദവും ജനാധിപത്യ വിരുദ്ധമാണെന്നും ജയമോഹന്‍ പറഞ്ഞു. മതമൗലികവാദം സാധാരണക്കാരുടെ ക്ഷേമത്തിനെതിരായാണ് പ്രവര്‍ത്തിക്കുകയെന്നും അത് ആത്യന്തികമായി നാശം മാത്രമാണ് വരുത്തുകയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More