'കൊള്ള' ജൂണ്‍ 9- ന് തിയേറ്ററിലേക്ക്

Web Desk 10 months ago

കൊച്ചി: മലയാളത്തിന്‍റെ യുവ നടി രജീഷ വിജയനും പ്രിയ വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൊള്ള' ജൂണ്‍ 9- ന് തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിക്കും. ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രജീഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി രജീഷാണ് സിനിമ നിര്‍മ്മിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൺ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഒരു അഡാര്‍ ലവ്'ന് ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റര്‍ അര്‍ജു ബെന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, ആര്‍ട്ട് രാഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More