'ഇത് ഇറാന്‍ ജനതയ്ക്ക് വേണ്ടി'; കാന്‍ വേദിയില്‍ കഴുത്തില്‍ കുരുക്കണിഞ്ഞ് മോഡല്‍ മഹ്ല​ഖ ജബേരി

ഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോഡല്‍ മഹ്ലഖ ജബേരി. കറുപ്പു നിറത്തിലുള്ള ​ഗൗൺ ധരിച്ചാണ് മഹ്ലഖ റെഡ് കാർപെറ്റിൽ ചുവടുവച്ചത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗം കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈന്‍ നല്‍കിയാണ്‌ ജബേരിയുടെ ലുക്ക് വ്യത്യസ്തമാക്കിയത്. ബീജ് നിറത്തിലുള്ള കുരുക്കാണ് വസ്ത്രത്തോട് ചേർത്തു ഡ‍ിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ കഴുത്തില്‍ കുരുക്കിട്ടതാണെന്ന തോന്നലാണ് ഉണ്ടാവുക. 'ഇത് ഇറാന്‍ ജനതയ്ക്ക് വേണ്ടി' എന്ന ക്യാപ്ഷനോടെ മഹ്ലഖ ജബേരി ഈ ചിത്രങ്ങള്‍  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പതിനായിരക്കണക്കിന് സ്ത്രീകള്‍ തുടക്കം മുതല്‍ മതപോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചുമായിരുന്നു ആദ്യമുതല്‍ പ്രതിഷേധ പരിപാടികളില്‍ ആളുകള്‍ പങ്കെടുത്തിരുന്നത്. സമരത്തില്‍ പങ്കെടുത്ത നിരവധി ആളുകളെ ഭരണകൂടം തൂക്കികൊല്ലുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോഡല്‍ മഹ്ലഖ ജബേരി രംഗത്തെത്തിയത്.

ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മത പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാല്‍, പുനര്‍വിദ്യാഭ്യാസ പഠനത്തിനായി തടങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം വന്നാണ് മഹ്‌സ മരണപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ഇറാനില്‍ ഏഴുവയസുമുതല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്നാണ് നിയമം. 

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More