വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

ഡല്‍ഹി: വേണ്ടിവന്നാല്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ കേരളാ വിജിലന്‍സ് മേധാവിയുമായ ഡോ. എന്‍ സി അസ്താന. ആര്‍ട്ടിക്കിള്‍ 129 പൊലീസിന് വെടിയുതിര്‍ക്കാന്‍ അവകാശം നല്‍കുന്നുണ്ടെന്നും സാഹചര്യം വന്നാല്‍ അത് ചെയ്യുമെന്നും എന്‍ സി അസ്താന പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം. വെടിയേല്‍ക്കാന്‍ എവിടെ വരണമെന്ന് പറയൂ എന്നാണ് ഗുസ്തി താരം ബജ്‌റംഗ് പൂനിയ ഇതിന് നല്‍കിയ മറുപടി. 

'വേണ്ടിവന്നാല്‍ നിങ്ങളെ വെടിവയ്ക്കും. അത് നിങ്ങള്‍ പറയുന്ന സമയത്തല്ല. നിങ്ങളെ ഇപ്പോള്‍ ഞങ്ങള്‍ ചവറുപോലെ വലിച്ചെറിഞ്ഞിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 129 പൊലീസിന് വെടിയുതിര്‍ക്കാന്‍ അവകാശം നല്‍കുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഞങ്ങളത് ചെയ്യും. പോസ്റ്റ്മാര്‍ട്ടം ടേബിളില്‍വെച്ച് വീണ്ടും കാണാം' -എന്നാണ് എന്‍ സി അസ്താന ട്വീറ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഞങ്ങളെ വെടിവച്ചുകൊല്ലുമെന്നാണ് പറയുന്നത്. സഹോദരാ, ഞങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ട്. വെടിയേല്‍ക്കാനായി എവിടേക്കാണ് വരേണ്ടതെന്ന് പറയൂ. പിന്തിരിഞ്ഞോടില്ലെന്ന് ഞാന്‍ വാക്കുതരുന്നു. ഞങ്ങള്‍ നെഞ്ചില്‍ തന്നെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങിക്കോളാം. വെടിയുണ്ടകളല്ലാതെ ബാക്കിയെല്ലാം ഞങ്ങള്‍ ഏറ്റുവാങ്ങി. ഇനി അതും വന്നോട്ടെ'- എന്നാണ് ബജ്‌റംഗ് പൂനിയയുടെ മറുപടി.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More