കണ്ണാടിയില്‍ നോക്കുമ്പോള്‍ സ്വയം ശപിച്ചിരുന്നു; ബോളിവുഡ് വിടാനുള്ള കാരണം വെളിപ്പെടുത്തി ശരത് സക്സേന

Web Desk 10 months ago

മുംബൈ: ബോളിവുഡിലെ അഭിനയം നിര്‍ത്തി തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി നടന്‍ ശരത് സക്സേന. ഹിന്ദി സിനിമകളില്‍ സംഘട്ടന രംഗങ്ങളില്‍ മാത്രമേ തന്നെ വിളിക്കാറുണ്ടായിരുന്നുള്ളുവെന്നും 25, 30 വര്‍ഷം താന്‍ ഇതാണ് ചെയ്തുകൊണ്ടിരുന്നതെന്നും ശരത് സക്സേന പറഞ്ഞു. ബോളിവുഡില്‍ കാര്യമായ അവസരം ലഭിക്കാതെ വന്നതോടെയാണ് തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ആ സമയം തനിക്ക് തന്‍റെ മുഖം ഇഷ്ടമായിരുന്നില്ല. രാവിലെ ഷൂട്ടിന് പോകുന്നതിന് മുന്‍പ് കണ്ണാടി നോക്കുമ്പോള്‍ താന്‍ തന്നെത്തന്നെ ശപിക്കുമായിരുന്നുവെന്നും ശരത് സക്സേന കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിൽ കാര്യമായ അവസരം ലഭിക്കാത്തതിനാലാണ് തെന്നിന്ത്യൻ സിനിമാ മേഖലയിലേക്ക് മാറിയത്. ഹിന്ദി സിനിമകളില്‍ സംഘട്ടന രം​ഗങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. അക്കാലങ്ങളില്‍ എനിക്ക് എന്റെ മുഖം ഇഷ്ടമല്ലായിരുന്നു. രാവിലെ ഷൂട്ടിന് പോകുന്നതിന് മുൻപ് കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു. നായകന്മാരുടെ ഇൻട്രോ സീനിനു വേണ്ടിയാണ് ഞങ്ങളെ ആവശ്യം. നായകൻ വരുമെന്നും എന്നെ ഇടിച്ച ശേഷം കഥയിലെ നായകനാണെന്ന് പ്രസ്താവിക്കുമെന്നുമുള്ള ബോധ്യം എനിക്കുണ്ടായിരുന്നു. ഒരിക്കൽ എത്ര രൂപ കെെവശമുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു. ഞാൻ ജോലിക്കൊന്നും പോയില്ലെങ്കിലും ഒരു വർഷം കഴിയാനുള്ള തുക പക്കലുണ്ടെന്ന് ഭാര്യ പറഞ്ഞു. അന്ന് ഞാൻ ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തി. ദെെവാനു​ഗ്രഹം കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കമൽ ഹാസന്റെ ഓഫീസിൽ നിന്ന് വിളി വന്നു. 'ഗുണ'യിലെ വേഷം എനിക്ക് നൽകി. പ്രതിഫലവും കഥാപാത്രവും നല്ലതായിരുന്നു‘ - ശരത് സക്സേന പറഞ്ഞു.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More