ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

ആലപ്പുഴ: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ന്യായമായ ശമ്പളം കിട്ടുമ്പോളും എന്തിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നക്കാപ്പിച്ചാ വാങ്ങാന്‍ പോകുന്നത് എന്നാണ് സജി ചെറിയാന്‍ ചോദിക്കുന്നത്. ഇങ്ങനെ കൈക്കൂലി വാങ്ങുന്നവരുടെ തലമുറകള്‍ ഗതിപിടിക്കാതെ പോകുമെന്നും കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യന്റെ ചരിത്രമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

'നമ്മുടെ നാട്ടില്‍ ഭൂരിപക്ഷംപേരും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ചിലര്‍ക്ക് പണമുണ്ടാക്കാന്‍ നല്ല ആവേശമാണ്. ന്യായമായ ശമ്പളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്. പിന്നെന്തിനാണ് ഈ നക്കാപ്പിച്ച വാങ്ങുന്നത് ? ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല. മക്കള്‍ അതിന് അനുഭവിക്കേണ്ടിവരും. തലമുറ കണ്ണീര്‍ കുടിക്കും. ഇതുകേട്ട് നേരത്തെ കൈക്കൂലി വാങ്ങിയവര്‍ അത് തിരികെ കൊടുക്കാനൊന്നും പോകേണ്ട. അതിനു പരിഹാരമായി കൂടുതല്‍ ജോലി ചെയ്ത് മറ്റുളളവര്‍ക്ക് സേവനം ചെയ്താല്‍ മതി'-സജി ചെറിയാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അധ്വാനിച്ചുണ്ടാക്കുന്ന പണം മാത്രമേ ഉപകരിക്കുകയുളളുവെന്നും മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനെയും പേടിക്കേണ്ടിവരില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെയും സജി ചെറിയാന്‍ വിമര്‍ശിച്ചു. ചിലര്‍ പൈസയ്ക്കുവേണ്ടി മരിക്കുകയാണെന്നും ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരാളെ താന്‍ കണ്ടിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
National Desk 1 day ago
National

തന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാനാവശ്യപ്പെട്ട് മോദി; അതിന് മണിപ്പൂരിൽ ഇന്റർനെറ്റില്ലെന്ന് പ്രകാശ് രാജ്

More
More
National Desk 1 day ago
National

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു

More
More
National Desk 1 day ago
National

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More