150 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി 2018

Web Desk 10 months ago

കൊച്ചി: മലയാളത്തിലെ ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും പിന്നിലാക്കി ജൂഡ് ആന്‍റണി ചിത്രം 2018. ടൊവിനോ തോമസ്, ആസിഫലി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന റോളിലെത്തിയ ചിത്രം 22 ദിവസം കൊണ്ട് ആ​ഗോള കളക്ഷനിൽ 150 കോടി പിന്നിട്ടു. റിലീസ് ചെയ്ത് 3 ആഴ്ച്ചക്കുള്ളിലാണ് ഈ നേട്ടം സിനിമ ഈ നേട്ടം കൈവരിച്ചത്. നിർമാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ  ആരാധകരുമായി പങ്കുവെച്ചത്. കേരളത്തെ നടുക്കിയ പ്രളയം ഇതിവൃത്തമാക്കിയാണ് ജൂഡ് ആന്റണി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 

അഖില്‍ പി ധര്‍മജന്‍ തിരക്കഥ ഒരുക്കിയ  2018 -ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന സിനിമ തീർത്ത 7 വർഷം മുമ്പത്തെ റെക്കോർഡാണ് 2018 തകർത്തത്. ​ഗ്ലോബൽ കളക്ഷനിൽ പുലിമുരുകൻ പ്രദർശനം അവസാനിപ്പിക്കുമ്പോൾ 146 കോടി നേടിയെന്നാണ് അവകാശ വാദം.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More