കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 400 രൂപയും ഗ്രാമിന് 50രൂപയുമാണ് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 760 രൂപ കുറഞ്ഞിരുന്നു. ഇന്നലെ പവന് 240 രൂപയാണ് കുറഞ്ഞത്. 44,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 5580 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വർണ വില ഉയരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്താരാഷ്ട്ര വിപണിയുടെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുവാന്‍ കാരണമാകുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ, പണപ്പെരുപ്പം കൂടുമ്പോൾ, കറൻസിയുടെ മൂല്യം കുറയുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സുരക്ഷിത ആസ്തിയായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്.