ആക്രമിക്കപ്പെട്ട് ഒന്‍പത് മാസത്തിനുശേഷം സല്‍മാന്‍ റുഷ്ദി പൊതുവേദിയില്‍

ന്യൂയോര്‍ക്ക: കഴുത്തിന് കുത്തേറ്റ് ഒന്‍പതു മാസത്തിനുശേഷം സല്‍മാന്‍ റുഷ്ദി പൊതുവേദിയില്‍. സാഹിത്യ-സ്വാതന്ത്ര്യ ആവിഷ്‌കാര സംഘടനയായ പെന്‍ അമേരിക്കയുടെ വാര്‍ഷിക ഗാലയിലാണ് സല്‍മാന്‍ റുഷ്ദി പങ്കെടുത്തത്. പെന്‍ അമേരിക്കയുമായി വലിയ ബന്ധമാണ് തനിക്കുളളതെന്നും എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ക്കുമിടയില്‍ ഇരിക്കുന്നത് ഒരുപാട് സന്തോഷം നല്‍കുന്നുവെന്നും സല്‍മാന്‍ റുഷ്ദി പറഞ്ഞു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. 

2022 ഓഗസ്റ്റ് 12-നാണ് ഷട്ടോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. റുഷ്ദി പ്രസംഗിക്കാനായി വേദിയിലേക്ക് കയറുന്നതിനിടെ അക്രമി അദ്ദേഹത്തെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചയും ഒരു കയ്യിന്റെ ചലനശേഷിയും നഷ്ടമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ സല്‍മാന്‍ റുഷ്ദിക്ക് വധഭീഷണിയുണ്ടായിരുന്നു. അന്നത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള ഖൊമേനി പുസ്തകം നിരോധിക്കുകയും റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്. ആയത്തുളള ഖൊമേനി ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് സല്‍മാന്‍ റുഷ്ദി ആക്രമണത്തിനിരയായത്.

Contact the author

International Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More