ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ആൻഡ്രോയ്ഡ് ബീറ്റ പതിപ്പിലാണ് പുതിയ "ലോക്ക് ചാറ്റ്" സവിശേഷത മെറ്റ പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താകള്‍ക്ക് അവരുടെ ചാറ്റുകള്‍ സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ചാറ്റ് ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവിന്റെ വിരല്‍ അടയാളമോ പാസ് വേര്‍ഡോ ഉപയോഗിച്ച് മാത്രമേ ചാറ്റ് ഓപ്പണ്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ സേവ് ആവുകയുമില്ല. തെറ്റായ പാസ്വേഡ് ഉപയോഗിച്ച് ചാറ്റ് തുറക്കാൻ ശ്രമിച്ചാൽ, അതിലെ മുഴുവന്‍ ഡേറ്റയും ക്ലിയര്‍ ആക്കാനുള്ള ഓപ്ഷനാണ് ആദ്യം വരിക. ഇതിനുശേഷം മാത്രമേ ചാറ്റ് ഓപ്പണ്‍ ആക്കാന്‍ സാധിക്കുകയുള്ളൂ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ പുതിയ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ ആദ്യം ചാറ്റ് ലോക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളിന്റെ ചാറ്റ് ഓണ്‍ ആക്കുക. ശേഷം ആ ചാറ്റിന്റെ കോൺടാക്ട് ഇൻഫോയിലേക്ക് പോകാനായി പ്രൊഫൈൽ ചിത്രത്തിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ചാറ്റ് ലോക്ക് ഓപ്ഷന് കാണാന്‍ സാധിക്കും. അതേസമയം, അടുത്തിടെ വാട്സ് ആപ്പ് മറ്റൊരു കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഒറ്റ തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ഓഡിയോ സന്ദേശം അയക്കാനുള്ള ഓപ്ഷനാണ് വാട്സ് ആപ്പ് ഒരുക്കുന്നത്. നിലവില്‍ വാട്സ് ആപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമായ ഫീച്ചറാണ് മെറ്റ ഒരുക്കിയിരിക്കുന്നത്.