പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

J Devika 10 months ago

കഴിഞ്ഞ ദിവസം ഫ്ളാഷർ ആയ ഒരാളെ പോലീസിൽ എൽപ്പിച്ചവരെ അഭിനന്ദിച്ചുകൊണ്ട് ധാരാളം പോസ്റ്റുകൾ കണ്ടു. പഴയകാലങ്ങളിൽ നിന്ന് ഒരു മുക്തി ചെറിയ രീതികളിലെങ്കിലും ഉണ്ടായിത്തുടങ്ങിയെന്ന ആശ്വാസത്തോടെയാണ് അവ വായിച്ചത്. എൻറെ ചെറുപ്പത്തിൽ വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലുകൾക്കു മുൻവശത്തു വന്ന് തങ്ങളുടെ സ്ഥാവര സ്വത്തുക്കൾ പ്രദർശിപ്പിക്കുന്നവർ നിത്യകാഴ്ചയായിരുന്നു. അത് സ്ത്രീകൾളിലുണ്ടാക്കുന്ന അസ്വാസ്ഥ്യം ചില്ലറയായിരുന്നില്ല. പ്രത്യേകിച്ച് ലെസ്ബിയൻ സ്ത്രീകൾക്ക് അതുണ്ടാക്കിയിരുന്ന അറപ്പ്. 

ഈ പ്രശ്നം അധികാരികൾ വളരെക്കാലം തിരിച്ചറിയാൻ പോലും വിസ്സമതിച്ചതാണ് സ്ത്രീകളെ കടുത്ത ദണ്ഡനീതിവാദികളാക്കി മാറ്റിയതെന്ന് പറയാതിരിക്കാൻവയ്യ. സ്ത്രീകളുടെ വ്യക്തിത്വവികസനം ത്വരിതഗതിയിൽ നടന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയത്. പൂർണവളർച്ചയെത്തിയ തങ്ങളുടെ മനുഷ്യവ്യക്തിത്വങ്ങളോട് മറ്റുള്ളവർ കാട്ടുന്ന അപമര്യാദയെ ക്ഷമിക്കാൻ ഇനി സ്ത്രീകൾ തയ്യാറാകില്ല. മാത്രമല്ല, എല്ലാത്തരം കടന്നുകയറ്റങ്ങളും ഒരൊറ്റ ദണ്ഡനീതിമാതൃകയ്ക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന മിഥ്യാബോധവും സമൂഹം അവർക്കുള്ളിൽ കൊളുത്തിയ പകയിൽ നിന്ന് ഉയരുന്നു.

സ്ത്രീകളുടെ ഉള്ളിലെ പകയെ ഉപയോഗിച്ച് സ്വന്തം അധികാരത്തെ വിശാലമാക്കുന്ന ഭരണകൂടം ഇന്നൊരു യാഥാർത്ഥ്യമാണ്. അവർ ഈ അധികാരം ഉപയോഗിച്ച് തങ്ങളെ വിമർശിക്കുന്നവരെ, തങ്ങളുടെ എതിരാളികളെ, തങ്ങൾക്ക് ശല്യമാകാൻ സാധ്യതയുള്ളവരെ, തങ്ങൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യാത്തവരെ, ഒതുക്കാൻ മാത്രം ഉപയോഗിക്കും. പക്ഷേ തങ്ങളുടെ കൂട്ടത്തിലുള്ളവർ കുറ്റക്കാരാണെന്നു വന്നാൽ കണ്ണടയ്ക്കും. കേരളത്തിൽ പല തവണ കണ്ട കാഴ്ചയാണ്  ഈ ഇരട്ടസമീപനം. സമീപകാല സംഭവങ്ങളിൽ പൊലീസ് ആരുടെയൊക്കെ കേസുകളിൽ ഇടപെട്ടു, ഏതൊക്കെ അവഗണിച്ചു എന്നു പരിശോധിച്ചു നോക്കിയാൽ മതി. 

മലയാളി ഫെമിനിസ്റ്റ് ക്ള്ബ് ഈ രീതിയെ അങ്ങേയറ്റം താങ്ങിനിർത്തുന്നുമുണ്ട്. അവർ തങ്ങൾക്കിടയിലുള്ള വിരോധങ്ങൾ തീർക്കാനും ഈ പതിവിനെ നന്നായി മുതലെടുക്കുന്നുണ്ട്. എന്തായാലും കഴിഞ്ഞ ദിവസത്തെ സംഭവത്തിന്‍റെ കാരണക്കാരൻറെ ജീവിതം തീർത്തും അസാധ്യമാക്കും വിധമുള്ള സൈബർ ആൾക്കൂട്ട ആക്രമണം നടന്നതിനെ ചിലരെങ്കിലും പരസ്യമായി എതിർക്കുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. കുറച്ചു മാസങ്ങൾക്കു മുൻപ് സിവിക് ചന്ദ്രൻ എന്ന 73 വയസ്സു കഴിഞ്ഞ, കാര്യമായ ഡിസെബിലിറ്റിയുള്ള, മറ്റുതരം രോഗങ്ങളോട് മല്ലിടുന്ന, പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിച്ചുകൊണ്ടിരുന്ന, ഒരു സിപിഎം വിമർശകനെ ഉടൻ ജയിലിൽ ഇടണം എന്ന് പരസ്യമായി ശഠിച്ച നൂറു ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഉള്ള നാടാണ്.  

അന്ന് പൊറുക്കൽ നീതി അഥവാ restorative justice എന്നതിനെക്കുറിച്ചു പറഞ്ഞതിൻറെ പേരിൽ ഇവരുടെ ഭീകരമായ പിച്ചിച്ചീന്തലിന് ഞാൻ വിധേയയായതാണ്. അജിത മുതൽ മാളവികാ ബിന്നി വരെയുള്ള ഇൻറർസെക്ഷനലും അല്ലാത്തവരുമായ ഫെമിനിസ്റ്റുകൾക്ക് മലയാളഭാഷ മനസ്സിലാവില്ലെന്നു ശങ്കിച്ചുപോയ നാളുകളായിരുന്നു അവ. കാരണം പൊറുക്കൽനീതിയെന്നാൽ ഒത്തുതീർപ്പല്ലെന്ന് പല തവണ വ്യക്തമാക്കിയെങ്കിലും വീണ്ടും വീണ്ടും ഇവർക്കു  മനസ്സിലാവില്ലായിരുന്നു.  ഫെമിനിസ്റ്റ് (കരിയറിസ്റ്റ്) വക്കീലായ ജെ സന്ധ്യക്കു  തൻറെ വയറ്റിൽപിഴപ്പും വലിഞ്ഞുകയറ്റവും മുട്ടലായിപ്പോകുമെന്ന ഭയമായിപ്പോയി, അതുകൊണ്ട് ഇപ്പറഞ്ഞ കുവ്യാഖ്യാനത്തെ അവർ ആവേശത്തോടെ പിൻതുണച്ചു. എൻറൊപ്പം വർഷങ്ങളോളം പ്രവർത്തിച്ച് അതിൽ നിന്ന് ഏറെ ഗുണംപറ്റിയ ബിനിതാ തമ്പിയെപ്പോലുള്ള പലർക്കും കിട്ടിയ 'വലിഞ്ഞുകയറ്റ അവസരം' കളയാൻ മനസ്സുവന്നില്ല.

പക്ഷേ അത്ഭുതമതല്ല, കൊടിയേരികുലദീപം തന്നെ പോയി ഒത്തുതീർപ്പുനടത്തി സാമൂഹ്യമാന്യത കുറഞ്ഞ ഭാര്യയെ ഒഴിവാക്കിയപ്പോൾ ഇവരെല്ലാം നല്ലകുട്ടികൾക്കു ചേർന്ന നിശബ്ദത പാലിക്കുകയും ചെയ്തു. അതായത്, ഒത്തതീർപ്പ് നേരിട്ടുകണ്ടപ്പോൾ സങ്കല്പലോകത്തെ പൊറുക്കൽനീതിയെക്കണ്ട് വിരണ്ടോടിയവർ പൂച്ചക്കുട്ടികളെപ്പോലെ കുറുകിക്കിടന്നു. പൊറുക്കൽനീതിക്ക് കൂടുതൽ പ്രസക്തി ഉണ്ടായിവരുന്ന കാലമാണിതെന്ന് ഞാൻ ഇപ്പോഴും പറയുന്നു. കുറച്ചുദിവസം മുൻപ് നടന്ന പ്രവീണിൻറെ മരണത്തിലും അത് വ്യക്തമായിരുന്നു. മാനസിക വെല്ലുവിളികൾ അനുഭവിക്കുന്ന പങ്കാളിയുടെ ഹിംസ സഹിക്കാനാവാതെയാണ് അവൻ സ്വന്തം ജീവനൊടുക്കിയത്. അവളെ പൊലീസിൽ പിടിപ്പിക്കുക, കോടതിയിലെത്തിക്കുക, എന്ന ഒറ്റപ്പോംവഴിയാണ് ഇന്നത്തെ പ്രബലമായ നീതിഭാവനയിൽ ഉള്ളത്, അത് ഫെമിനിസ്റ്റ് ആയാലും ക്വിയർ ആയാലും. അതുതന്നെയായിരുന്നു, പ്രവീണിൻറെ മാനസികസംഘർഷത്തിൻറെ കാരണവും. 

അജിതാദികൾക്ക് പൊലീസ് ഇന്ന് വളരെ അനുകൂലമായിരിക്കാം. അസംഘടിതർ എന്ന സിനിമയിൽ കാണിച്ചതുപോലെ, അവർ ഫോണെടുത്തു വിളിച്ചാൽ കളക്ടറടക്കം മുട്ടുകുത്തുമായിരിക്കും. മർദ്ദിതരുടെ നീതിയ്ക്കു വേണ്ടി പൊരുതാതിരിക്കുന്നിടത്തോളം ജൻറർ എക്സ്പേർട്ട് സിംഹാസനത്തിൽ അമർന്നിരിക്കുകയും ആകാമായിരിക്കും (ഏലിയാമ്മ വിജയൻ ഈയിടെ തിരിച്ചറിഞ്ഞതുപോലെ).  പക്ഷേ കേരളത്തിൽ രാഷ്ട്രീയകക്ഷികൾക്ക് പ്രത്യേക ഗുണമില്ലാത്ത മനുഷ്യർക്ക് പൊലീസിനെ ഭയമാണ്. പോലീസ്, കോടതി എന്നൊക്കെ കേൾക്കുമ്പോൾ നീതി എന്നല്ല അവരുടെ മനസ്സിൽ തെളിയുന്നത്. പൊറുക്കൽനീതിയിലും പൊലീസുണ്ട്, കോടതിയുണ്ട്, പക്ഷേ അതു ദണ്ഡനീതിയല്ല. അതിലൂടെയല്ലാതെ ഭരണകൂട അനീതിയുടെ ഉപകരണമെന്ന നിലയിൽനിന്ന് ചെറിയൊരുമാറ്റമെങ്കിലും അവയ്ക്കുണ്ടാകാൻ ഇടയുമില്ല.  ഇതു പറഞ്ഞതിൻറെ പേരിൽ നിങ്ങൾ എത്ര കൂട്ടയാക്രമണം നടത്തിയാലും, ഇന്ദുമേനോനാദി വിഷനാവുകളെ കൂട്ടുപിടിച്ചാലും, സിഎസ് ചന്ദ്രിക - കെ കെ ഷാഹിനാദി അസത്യഫാക്ടറികളുടെ ഉത്പാദനത്തോത് വർദ്ധിപ്പിച്ചാലും, ഞാൻ ഇതു തന്നെ പറയും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More