ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമം കൂടുന്നതായി യു എസ് റിപ്പോര്‍ട്ട്‌; വസ്തുതകള്‍ക്ക് നിരക്കാത്തെതെന്ന് കേന്ദ്ര സര്‍ക്കാര്‍

വാഷിംഗ്‌ടണ്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം കൂടുകയാണെന്ന് യു എസ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കിന്‍ പുറത്തുവിട്ട 'അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട്‌ 2022'- ലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് സന്ദര്‍ശിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യം വിലയിരുത്തിയാണ് യു എസ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും നിരന്തരം ആക്രമണത്തിന് ഇരകളാകുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാലത്ത് ഉത്തരേന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുണ്ടായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഹിജാബ് നിരോധനം, മദ്രസകള്‍ തകര്‍ക്കാന്‍, ബുള്‍ഡോസര്‍ രാജ്, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള അതിക്രമം, നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ടെന്നാണ് വിവരം.

അതേസമയം റിപ്പോര്‍ട്ട്‌ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വസ്തുതകളെ വളച്ചൊടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും യു എസ് പുറത്തുവിട്ട റിപ്പോര്‍ട്ട്‌ വസ്തുതാവിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. 

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More