സുരേഷ് ഗോപി - ബിജു മേനോന്‍ ചിത്രം 'ഗരുഡന്‍' ചിത്രീകരണം ആരംഭിക്കുന്നു

Web Desk 11 months ago

കൊച്ചി: സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്‌. ഇരുവരും ലീഡ് റോളിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക്ക് ഫ്രെയ്മ്സ് ആണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുരേഷ് ​ഗോപിയുടെയും ബിജുമേനോന്റെയും കണ്ണുകൾ ഉൾപ്പെടുത്തി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ തയ്യാറാക്കിയത്.

അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ക്രൈം ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മിഥുൻ മാനുവലിന്റെതാണ് തിരക്കഥ. ‘അഞ്ചാം പാതിരാ’ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.

11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'എഫ്‍ഐആര്‍', 'രണ്ടാം ഭാവം', 'ക്രിസ്റ്റ്യൻ ബ്രദേഴ്സ്', 'കളിയാട്ടം', 'കിച്ചാമണി എംബിഎ', 'പത്രം' എന്നിവയില്‍ സുരേഷേ ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More