തിരുവനന്തപുരം: എ ഐ ക്യാമറ അഴിമതി ആരോപണവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് മന്ത്രി ആന്റണി രാജു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോപണങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച ആന്റണി രാജു, അതേഗതി ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനുമുണ്ടാകുമെന്ന് പരിഹസിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും താറടിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണകള്‍ തകര്‍ന്നുവീഴുമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എ ഐ ക്യാമറ വിവാദത്തിനുപിന്നില്‍ വ്യവസായികളുടെ കുടിപ്പകയാണ്. അതിന് പ്രതിപക്ഷം കൂട്ടുനില്‍ക്കുകയാണ്. ക്യാമറ ഇടപാടില്‍ അഴിമതി നടന്നിട്ടില്ല. നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. 2012-ല്‍ യുഡിഎഫ് 100 ക്യാമറകള്‍ സ്ഥാപിച്ചത് 40 കോടി മുടക്കിയാണ്. യുഡിഎഫ് കാലത്ത് കെല്‍ട്രോണ്‍ നടത്തിയ അതേ മാതൃകയിലാണ് ഇപ്പോഴും ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്'- ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.