ഡിവൈഎഫ്ഐയെ പുകഴ്ത്തി, യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറിനെ കളിയാക്കിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. അഭിമാനമാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് കെയറും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു സർക്കാർ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങൾ കൊണ്ടും സുമനസ്ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾക്ക് കർമ്മ ധീരമായി നേതൃത്വം നൽകുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമര സജ്ജരായി നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെടുകയും ക്രൂര മർദനങ്ങൾക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവർത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.
#YouthCare
#സമരവും_കരുതലും
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യൂത്ത് കോണ്‍ഗ്രസ് വേദിയിലാണ് ഡി വൈ എഫ് ഐയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചത്. കൊവിഡ് കാലത്ത് നാട്ടില്‍ സജീവമായി പ്രവര്‍ത്തിച്ചത് ഡി വൈ എഫ് ഐക്കാരാണെന്നും ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ‘ഹൃദയപൂർവം’ പദ്ധതി മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കെഎസ്‌യു പുനസംഘടിപ്പിക്കാൻ പറ്റുന്നില്ല. ക്യാമ്പസുകളിൽ കെഎസ്‌യു നിർജീവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച് എ എ റഹിം അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.