കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

ബാംഗ്ലൂര്‍: കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ച് ബാംഗ്ലൂര്‍ റോയല്‍സ് ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്‍ലി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ കോഹ്ലിയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. കുറഞ്ഞ ഓവർ നിരക്കിന് ബാംഗ്ലൂർ ടീമിന് ലഭിക്കുന്ന രണ്ടാം പിഴയാണിത്. കോഹ്ലിയ്ക്ക് പുറമേ സഹതാരങ്ങളും പിഴ അടക്കണമെന്ന് ബി സി സി ഐ അറിയിച്ചു. മറ്റു താരങ്ങൾക്ക് ഓരോരുത്തർക്കും ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി അടക്കേണ്ടി വരും.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ബിസിസി ഐ പിഴ ചുമത്തിയിരുന്നു. ഇരുവരും 12ലക്ഷം രൂപ അടക്കണമെന്നാണ് ബിസിസിഐ നിര്‍ദ്ദേശിച്ചത്. മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരത്തിന് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്തിനുള്ളില്‍ കളി അവസാനിപ്പിക്കണമെന്നാണ് നിയമം. 

Contact the author

Web Desk

Recent Posts

Sports Desk 4 weeks ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
National Desk 1 month ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 3 months ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 6 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 7 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 9 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More