കോവിഡ്-19 ബ്രിട്ടനിലും നിരക്കുകള്‍ താഴുന്നു

ബ്രിട്ടനില മരണനിരക്ക് - 360

ലണ്ടന്‍ ബ്രിട്ടനില്‍ കോവിഡ് -19 മൂലമുള്ള മരണനിരക്കില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് രേഖപ്പെടുത്തിയതനുസരിച്ച് 360 പേരാണ് ബ്രിട്ടനില്‍ മരണപ്പെട്ടത്. ഇന്നലെയത്  413 ആയിരുന്നു. ഞായറാഴചയിലെ  മരണനിരക്കിന്റെ പകുതിയോളം കുറവാണ് തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്  എന്നത് ശുഭ സൂചനയാണ്. 

ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 21,092 ആയി.  ഇടയ്ക്കൊന്ന് താഴോട്ടുപോയ മരണനിരക്ക് വീണ്ടും ഉയര്‍ന്ന് പെട്ടെന്നൊരു ഇറക്കമാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കാണിച്ചിരിക്കുന്നത്.

രോഗീവര്‍ദ്ധനാ നിരക്കില്‍ പ്രകടവ്യത്യാസം ഇല്ല 

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,309  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 4,463 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെ  യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ബ്രിട്ടനില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,57,149 ആയി. ഏതായാലും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ കൊറോണ വ്യാപനത്തിലുണ്ടായ കുറവ് ബ്രിട്ടനിലും പ്രതിഫലിച്ചു എന്ന് കാണാന്‍ കഴിയും 


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More