കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5665 രൂപയായി. പവന് 440 രൂപ കൂടി 45,320 രൂപയാണ് ഇന്നത്തെ വില. നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതാണ് സ്വര്‍ണവില കൂടാനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയുടെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബാങ്കിംഗ് മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ, പണപ്പെരുപ്പം കൂടുമ്പോൾ, കറൻസിയുടെ മൂല്യം കുറയുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സുരക്ഷിത ആസ്തിയായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്.