രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസ് ഹൈക്കോടതി റദ്ദാക്കി, കൂടെ നിന്നവര്‍ക്ക് നന്ദി - കെ എം ഷാജി

മലപ്പുറം: പ്ലസ് ടു കോഴക്കേസില്‍ തനിക്കെതിരായ വിജിലന്‍സ് എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ച അഴിമതിക്കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്നും പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്നും കെ എം ഷാജി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'അതിനാല്‍ ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും. തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്' എന്ന ഖുര്‍ആന്‍ വചനവും കെ എം ഷാജി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാനുണ്ടെന്നും ലൈവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരായ കേസ്. വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. എഫ് ഐ ആറില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി നേരത്തെ സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഷാജി കോഴ വാങ്ങിയെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞെന്നും എഫ് ഐ ആര്‍ നിലനില്‍ക്കുമെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍, തനിക്കെതിരെ കൃത്യമായ തെളിവില്ലെന്നും രാഷ്ട്രീയപരമായ നീക്കമാണ് നടക്കുന്നതെന്നുമായിരുന്നു കെ എം ഷാജി പറഞ്ഞത്. അഴീക്കോട് എംഎല്‍എ ആയിരിക്കെ 2016-ല്‍ സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം കോഴവാങ്ങിയെന്ന് മുസ്ലീം ലീഗ് നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് സിപിഎമ്മുകാരനായ കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റിന്റെ പരാതിയില്‍ വിജിലന്‍സും ഇഡിയും കേസെടുക്കുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More