തിരുവനന്തപുരം: മീനച്ചൂടില്‍ കേരളം ഉരുകുന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് താപസൂചിക 55 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ പകൽ താപനില ഗണ്യമായി ഉയരും. എന്നാല്‍, ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ ഇടനാട്ടില്‍ പകല്‍ താപനില 35നും 38 ഡിഗ്രി സെൽഷ്യസിനും മുകളിലായിരിക്കും. താപസൂചിക പ്രകാരം 52 മുതല്‍ 55 ഡിഗ്രി സെൽഷ്യസ് വരേയായിരിക്കും ഈ പ്രദേശങ്ങളില്‍ അനുഭവവേദ്യമാകുന്ന ചൂട്. താപനില, അന്തരീക്ഷ ഈര്‍പ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് 'താപസൂചിക'.
വേനല്‍ മഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് റിയിച്ചു.