ഞാനൊരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയ്‌ക്കെതിരെ സാമന്ത

ബംഗളുരു: മുന്‍ ഭര്‍ത്താവ് നാഗചൈതന്യയും നടി ശോഭിത ധുതിപാലയും തമ്മിലുളള ബന്ധത്തെക്കുറിച്ച് താന്‍ പ്രതികരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് നടി സാമന്ത. സ്‌നേഹത്തിന് വില കല്‍പ്പിക്കാത്തവര്‍ എത്രപേരുമായി സ്‌നേഹത്തിലായാലും അത് കണ്ണീരിലാകും അവസാനിക്കുക, ആ പെണ്‍കുട്ടിയെ അവന്‍ ഉപദ്രവിക്കുന്നില്ലെങ്കില്‍ അത്ര നല്ലത് എന്ന് നടി പറഞ്ഞതായി ഗ്രേറ്റ് ആന്ധ്ര എന്ന ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. ട്വിറ്ററിലൂടെയാണ് സാമന്തയുടെ പ്രതികരണം. ഗ്രേറ്റ് ആന്ധ്രയുടെ വാര്‍ത്ത പങ്കുവെച്ച് 'ഞാനിത് പറഞ്ഞിട്ടില്ല' എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചത്. 

2017-ല്‍ വിവാഹിതരായ നാഗചൈതന്യയും സാമന്തയും 2021-ലാണ് വിവാഹമോചിതരായത്. ആരെങ്കിലും ഒരാളുമായി ബന്ധംപുലര്‍ത്തുന്നതില്‍ എനിക്ക് വിഷമമൊന്നുമില്ല. സ്‌നേഹത്തിന് വില നല്‍കാത്തവര്‍ എത്ര പേരെ സ്‌നേഹിച്ചാലും അത് കണ്ണീരിലാവും അവസാനിക്കുക. കുറഞ്ഞപക്ഷം ആ പെണ്‍കുട്ടിയെങ്കിലും സന്തോഷിക്കണം. അയാളുടെ പെരുമാറ്റവും ഭാവവും മാറിയാലും ആ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നില്ലെങ്കില്‍ നല്ലത്' എന്ന് സാമന്ത പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ടുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവാഹമോചനത്തിനുശേഷം വളരെ മോശംഘട്ടത്തിലൂടെയാണ് നടി കടന്നുപോകുന്നത്. മയോസൈറ്റിസ് രോഗബാധിതയാണെന്നും അതിന്റെ ചികിത്സയിലാണിപ്പോള്‍ എന്നും നടി വെളിപ്പെടുത്തിയിരുന്നു. ശാകുന്തളം ആണ് സാമന്തയുടെ അടുത്തതായി റിലീസിനെത്തുന്ന ചിത്രം. ഏപ്രില്‍ പതിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Contact the author

Web Desk

Recent Posts

Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 3 days ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 2 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 10 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More