പൊരിച്ച മീന്‍ വിവാദം മാതാപിതാക്കളെ ഒരുപാട് വേദനിപ്പിച്ചു- റിമാ കല്ലിങ്കല്‍

കൊച്ചി: വീടുകളിലെ സ്ത്രീ-പുരുഷ വിവേചനം വ്യക്തമാക്കാന്‍ ഉദാഹരണമായി പറഞ്ഞ പൊരിച്ച മീനിന്റെ കഥയുടെ പേരില്‍ ഇപ്പോഴും ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകുന്നയാളാണ് നടി റിമാ കല്ലിങ്കല്‍. ഇപ്പോഴിതാ ആ വിവാദം മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് നടി. ഏതൊരു കാര്യവും ശരിയല്ലെന്ന് തോന്നിയാല്‍ അത് തുറന്നുപറയാനുളള സ്‌പേസ് തന്റെ വീട്ടിലുണ്ടായിരുന്നെന്നും ഒരു ടേബിളില്‍ നാലുപേര്‍ ഇരിക്കുമ്പോള്‍ അവിടെ മൂന്ന് പൊരിച്ച മീന്‍ മാത്രമാണുളളതെങ്കില്‍ അത് നാലായി വീതിച്ച് നാലുപേരും കഴിക്കണമെന്ന ചിന്ത തന്നിലുണ്ടാക്കിയത് മാതാപിതാക്കളാണെന്നും റിമാ കല്ലിങ്കല്‍ പറഞ്ഞു. ധന്യാ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമാ കല്ലിങ്കല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. 

ആക്ടിവിസ്റ്റെന്ന നിലയില്‍ മുന്നോട്ടുപോവുക എന്ന തീരുമാനം ആലോചനയോടുകൂടിത്തന്നെ എടുത്തതാണോ അതോ അടിച്ചേല്‍പ്പിക്കപ്പെട്ടതാണോ എന്ന ധന്യാ വര്‍മ്മയുടെ ചോദ്യത്തിനായിരുന്നു റിമയുടെ മറുപടി.

റിമാ കല്ലിങ്കല്‍ പറഞ്ഞത്

മനപൂര്‍വ്വം എടുത്ത തീരുമാനമൊന്നുമല്ല. ഞാന്‍ അങ്ങനെ തന്നെയാണ്. എന്നെയും കുടുംബത്തെയും എല്ലാവരും ട്രോള്‍ ചെയ്ത പൊരിച്ച മീനിന്റെ കാര്യം തന്നെ എടുക്കാം. ആ വിവാദം എന്റെ മാതാപിതാക്കളെ ഒരുപാട് വേദനിപ്പിച്ചു. ഞാനെപ്പോഴും അത് പറയണം എന്ന് കരുതിയതാണ്. ഒരു ടേബിളില്‍ നാലുപേര്‍ ഇരുന്ന് അവിടെ മൂന്ന് പൊരിച്ച മീന്‍ മാത്രമേ ഉളളുവെങ്കില്‍ അത് നാലായി വീതിച്ച് നാലുപേരും കഴിക്കണമെന്ന ചിന്ത എന്നിലേക്ക് തന്നത് എന്റെ മാതാപിതാക്കളാണ്. നിരന്തരം എനിക്ക് എങ്ങനെ മീന്‍ കിട്ടാത്ത വീടാണെന്നുണ്ടെങ്കില്‍ ഞാന്‍ അതുമായി പൊരുത്തപ്പെട്ടുപോയിട്ടുണ്ടാകും.

ഞാന്‍ വളര്‍ന്ന സ്‌പേസ് അതല്ലായിരുന്നു. ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍, അത് ശരിയല്ലെന്ന് തോന്നിയാല്‍, തുറന്നുപറയാനുളള സ്‌പേസ് എന്റെ വീട്ടിലുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും ഈ ലോകത്ത്, ഈ സമൂഹത്തില്‍ ഇതേ രീതികള്‍ക്കിടയില്‍ ജീവിക്കുന്ന ആളുകള്‍ തന്നെയല്ലേ. പക്ഷെ അതിനുളളില്‍നിന്നിട്ടും അവര്‍ക്ക് മാറ്റാന്‍ പറ്റുന്ന എല്ലാം മാറ്റിയാണ് അവരെന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്. ഞാന്‍ ജീവിതത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനുകാരണം എന്റെ മാതാപിതാക്കളാണ്. 

അന്ന് പൊരിച്ച മീന്‍ പരാമര്‍ശം വിവാദമായപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരുപാട് വിഷമമായി. ആ ടെഡ് ടോക്കില്‍ എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല, സ്വയം അവര്‍ക്കുവേണ്ടി സ്വയം സംസാരിക്കാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാനാണ് വന്നതെന്ന് ഞാന്‍  പറഞ്ഞിട്ടുണ്ട്. ആ പ്ലേറ്റില്‍ പൊരിച്ച മീന്‍ നാലെണ്ണമുണ്ടായിരുന്നെങ്കില്‍ അതുംകൂടി എനിക്ക് തന്നിട്ട് അമ്മ കഴിക്കാതെയിരിക്കുമായിരുന്നു. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. ഞാന്‍ അമ്മയ്ക്കുംകൂടി വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അവിടെ പറഞ്ഞതാണ്. പക്ഷെ അതാര്‍ക്കും കേള്‍ക്കണ്ടല്ലോ. ആളുകള്‍ക്ക് ട്രോള്‍ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 1 week ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More