പാകിസ്ഥാനില്‍ സൗജന്യ റമദാന്‍ ഭക്ഷ്യ വിതരണത്തിനിടെ തിക്കും തിരക്കും; 11 മരണം

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ സൗജന്യ റമദാന്‍ ഭക്ഷ്യ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 മരണം. എട്ടു സ്ത്രീകളും മൂന്ന് കുട്ടികളുമാണ് സംഭവത്തിൽ മരണപ്പെട്ടത്. കറാച്ചിയിൽ ഒരു സ്വകാര്യ ഭക്ഷ്യ ഫാക്ടറിയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകീട്ട്  കറാച്ചിയിലാണ് സ്വകാര്യ ഫാക്ടറി ഉടമ നാട്ടുകാർക്കായി സൗജന്യ ഭക്ഷണ വിതരണം നടത്തിയത്. ഭക്ഷ്യവിതരണം ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ ഓടിക്കൂടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടയില്‍ നടക്കുന്ന റമദാനിൽ നടക്കുന്ന സൗജന്യ ഭക്ഷ്യവിതരണത്തിനിടെ ആളുകള്‍ മരണപ്പെടുന്നത് ഇതാദ്യമല്ല. ഒരാഴ്ചയ്ക്കിടെ  21 പേർക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം, പൊലീസിനെ അറിയിക്കാതെയായിരുന്നു ഭക്ഷണ വിതരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 17 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 18 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More