അഴിമതിക്ക് ഒരു ആൾരൂപം ഉണ്ടെങ്കിൽ അത് പിണറായി വിജയനാണ് - കെ സുധാകരന്‍

അഴിമതിക്ക് ഒരു ആൾരൂപം ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കൈവെച്ച എല്ലാ മേഖലകളിലും അടിമുടി അഴിമതി നടത്തിക്കൊണ്ടാണ് പിണറായി വിജയൻ ഭരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് തിരിച്ചറിയാൻ നിയമം പഠിക്കണമെന്നില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ഗുരുതരമായ ക്രമക്കേടുകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടന്നിരിക്കുന്നതെന്നും സുധാകരന്‍  ആരോപിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

അഴിമതിക്ക് ഒരു ആൾരൂപം ഉണ്ടെങ്കിൽ അത് കേരള മുഖ്യമന്ത്രി ശ്രീ. വിജയനാണ്. കൈവെച്ച എല്ലാ മേഖലകളിലും അടിമുടി അഴിമതി നടത്തിക്കൊണ്ടാണ് പിണറായി വിജയൻ ഭരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് തിരിച്ചറിയാൻ നിയമം പഠിക്കണമെന്നില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ഗുരുതരമായ ക്രമക്കേടുകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടന്നിരിക്കുന്നത്.

ഈ അഴിമതിയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പിണറായി വിജയൻ ലോകായുക്തയുടെ ചിറകരിഞ്ഞത്. അധികാരക്കസേരകൾക്ക് വേണ്ടി എന്തും ചെയ്യും എന്നതാണ് സിപിഎമ്മിന്റെയും നേതാക്കളുടെയും നിലപാട്.രാഷ്ട്രീയ ധാർമികതയും സാമൂഹിക പ്രതിബദ്ധതയും ഇവരുടെയൊന്നും ഏഴയലത്തുകൂടി പോയിട്ടില്ല.

സിപിഎം നേതാക്കളോടൊപ്പം ഉല്ലാസയാത്രകൾ നടത്തിയ ന്യായാധിപന്മാർ ഉൾപ്പെട്ട ലോകായുക്തയിൽ നിന്നും നീതിയുക്തമായ വിധിയുണ്ടാകുമെന്ന് ജനാധിപത്യ കേരളം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.  ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രി പദവിയിൽ തുടരാനുള്ള അർഹത പിണറായി വിജയന് ഇല്ല. എന്നാൽ അധികാരമോഹം കൊണ്ടു മത്തുപിടിച്ച തലയുമായി സമ്മതിദായകരെ  പരിഹസിക്കുകയാണ് കേരള മുഖ്യമന്ത്രി.

നീതിന്യായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന മോദിയും വിജയനും ഒരു ജനാധിപത്യ സമൂഹത്തിന് ഭീഷണിയാകുകയാണ്. വൻ ഭൂരിപക്ഷത്തിൽ ഇന്ത്യയെ അടക്കിഭരിക്കുമ്പോളും നിയമങ്ങളെ ബഹുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മഹത്വം വിമർശകർ പോലും തിരിച്ചറിയുകയാണ്.ലോകായുക്തയുടെ ശവമടക്ക് നടത്തിയ അഴിമതി വീരൻ  മുഖ്യമന്ത്രി വിജയൻ, കടിച്ചു തൂങ്ങിക്കിടക്കുന്ന ആ കസേരയിൽ നിന്നും നാണംകെട്ട് ഇറങ്ങിപ്പോകുന്ന കാലം അതിവിദൂരമല്ല.

Contact the author

Web Desk

Recent Posts

Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 3 weeks ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More