പൊന്നിയിന്‍ സെല്‍വന്‍ 2; ട്രെയിലറിന് മികച്ച പ്രതികരണം

ചെന്നൈ: മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ 2 വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒന്നാം ഭാഗത്തിന്‍റെ വിജയം രണ്ടാം ഭാഗത്തിനും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. വന്തിയദേവന്റെയും അരുൺമൊഴി വർമ്മന്റെയും തിരിച്ചുവരവും നന്ദിനിയുടെ നിഗൂഢതകൾക്കുമുള്ള ഉത്തരവുമാണ് രണ്ടാം ഭാഗത്തിലുള്ളത്. ചെന്നൈയിൽ വച്ചുനടന്ന പരിപാടിയിലാണ് ട്രെയിലർ ലോഞ്ച് നടന്നത്.

ഏപ്രില്‍ 28-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആദ്യഭാഗം പോലെ തന്നെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് എത്തുക. ആദ്യഭാഗത്തിന് ആഗോളതലത്തില്‍ 500 കോടിയാണ് കളക്ഷനായി നേടാന്‍ സാധിച്ചത്. രണ്ടാം ഭാഗത്തിനും മികച്ച വിജയമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാംഭാഗത്തിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌. 

പി എസ് 1 കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-നാണ് റിലീസ് ചെയ്തത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഇത് സിനിമയുടെ വിജയത്തിന്‍റെ ഒരു പ്രധാനകാരണമായിരുന്നു. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തിയ സിനിമകൂടിയായിരുന്നു പൊന്നിയിൻ സെൽവന്‍. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More