കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നത്, എട്ടുമാസമായി ഇതാണ് എന്റെ ജീവിതം- നടി സാമന്ത

മയോസൈറ്റിസ് രോഗത്തെക്കുറിച്ചും താന്‍ കടന്നുപോകുന്ന അവസ്ഥകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി സാമന്ത. രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും ദിനങ്ങള്‍ വളരെ കഠിനമായിരുന്നെന്നും കഴിഞ്ഞ എട്ടുമാസവും രോഗവുമായി പൊരുതുകയായിരുന്നു. അത് നിസാരമായ കാര്യമായി തനിക്ക് തോന്നുന്നില്ലെന്നും സാമന്ത പറഞ്ഞു. താന്‍ വളരെ നിസഹായയായി നിന്ന ഘട്ടത്തില്‍ ഹെയര്‍സ്റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റും സിനിമയിലെ അണിയറപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേര്‍ സ്‌നേഹവും പിന്തുണയും നല്‍കിയെന്നും അത് തനിക്ക് വളരെ അത്യാവശ്യമായിരുന്നെന്നും അവര്‍ പറഞ്ഞു. ശാകുന്തളം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം തുറന്നുപറഞ്ഞത്.

സാമന്ത പറഞ്ഞത്: 

ഒന്നിനുപുറകെ ഒന്നായി സ്വകാര്യജീവിതത്തില്‍ പ്രതിസന്ധികളുണ്ടായി. പക്ഷെ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചിട്ടില്ല. കാരണം ഞാന്‍ അങ്ങനെ ചോദിച്ചാല്‍ എന്റെ ജീവിതത്തിലുണ്ടായ നല്ല കാര്യങ്ങളെക്കുറിച്ചും ചോദിക്കേണ്ടിവരും. നഷ്ടങ്ങളില്‍നിന്നും മോശം സമയങ്ങളില്‍നിന്നും നാം ഒരുപാട് കാര്യങ്ങള്‍ പഠിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാവരും നമ്മളില്‍നിന്ന് പെര്‍ഫെക്ഷനാണ് പ്രതീക്ഷിക്കുക. സിനിമകളിലും അഭിമുഖങ്ങളിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം. ഓരോ ദിവസവും ഞാന്‍ മികച്ച ആളാവാനാണ് ആഗ്രഹിക്കുന്നത്. അതിനായി പരിശ്രമിച്ചുകൊണ്ടിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യത്തിലും നിയന്ത്രമണില്ലാതെയായി. ചികിത്സയും ചികിത്സയുടെ ഭാഗമായുളള മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും... 

ചില ദിവസങ്ങളില്‍ ഞാന്‍ വല്ലാതെ തടിച്ചു. ചില ദിവസങ്ങളില്‍ വല്ലാതെ ക്ഷീണിതയായി, എന്റെ രൂപത്തിന്മേല്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ലാതെയായി. ഒരു അഭിനേതാവിന് അവരുടെ കണ്ണ് വളരെ പ്രധാനപ്പെട്ടതാണ്. ആ കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് ചില ദിവസങ്ങളില്‍ ഞാന്‍ എഴുന്നേറ്റത്. എല്ലാദിവസവും ഞാന്‍ ഇത്തരം വേദനകളിലൂടെയാണ് കടന്നുപോകുന്നത്. പ്രകാശം നേരിട്ട് കണ്ണിലേക്ക് അടിക്കാന്‍ പാടില്ല. അതിനാലാണ് ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. കടുത്ത മൈഗ്രെയ്ന്‍ ഉണ്ട്. ഇതാണ് കഴിഞ്ഞ എട്ടുമാസമായി എന്റെ ജീവിതം. ഒരു അഭിനേതാവിന് സംഭവിക്കാവുന്നതില്‍ ഏറ്റവും മോശം കാര്യങ്ങളിലൊന്നാണിത്. 

എന്നാല്‍ ഞാന്‍ ഇപ്പോള്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ശക്തയാണ് എന്നാണ് കരുതുന്നത്. ജീവിതാനുഭവങ്ങളാണ് അതിനുകാരണം. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് മനസിലാവണമെന്നില്ല. കഴിഞ്ഞ എട്ടുമാസവും രോഗത്തോട് പൊരുതുകയായിരുന്നു ഞാന്‍. അത് അത്ര നിസാരമായ ഒരു കാര്യമായി ഞാന്‍ കാണുന്നില്ല. സൗന്ദര്യം മനസിലാണ് എന്നാണ് കരുതുന്നത്. 

ഞാന്‍ ചെയ്യാനിരുന്ന ഖുഷി, സിറ്റഡല്‍ എന്നീ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ എനിക്കൊപ്പം നിന്നു. അവര്‍ എന്നെ ബുദ്ധിമുട്ടിച്ചില്ല. എനിക്കുവേണ്ടി കാത്തുനിന്നു. എല്ലാദിവസവും അവരെന്നെ പിന്തുണച്ചു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍സ്റ്റൈലിസ്റ്റും എന്നെ വിട്ട് പോയില്ല. ഞാന്‍ എന്ന് തിരിച്ചുവരും എന്നുപോലും അറിയാതെ അവര്‍ എനിക്കായി കാത്തുനിന്നു. ഞാന്‍ ഇന്‍ഡിപ്പെന്‍ഡന്റ് ആയ സ്ത്രീയാണ് എന്നാണ് കരുതിയിരുന്നത്. പക്ഷെ ഇത്തവണ എനിക്ക് മറ്റുളളവര്‍ക്ക് എന്നോടുളള സ്‌നേഹം മനസിലായി. എനിക്കത് അത്യാവശ്യമായിരുന്നു. ഞാന്‍ നിസഹായയായിരുന്നു. എനിക്ക് അവരുടെ പിന്തുണ അത്യാവശ്യമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More