ഇത്തവണ ഐ പി എല്ലില്‍ കിരീടം ഉയര്‍ത്തുക സഞ്ജു; പ്രവചനവുമായി മൈക്കല്‍ വോണ്‍

ഡല്‍ഹി: ഐ പി എല്ലില്‍ ഇത്തവണ കിരീടം ഉയര്‍ത്തുക സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സായിരിക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ആയിരിക്കും ഇത്തവണ കിരീടം ഉയര്‍ത്തുക എന്നാണ് വോണിന്‍റെ പ്രവചനം. 'ഐപിഎല്‍ മത്സരത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. എല്ലാവരെയും പോലെ വലിയ പ്രതീക്ഷയോടെയാണ് ഈ സീസണ്‍ കാണാനായി കാത്തിരിക്കുന്നത്. ഈ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്‍റെയാകുമെന്നാണ് കരുതുന്നത്. മേയ് അവസാനത്തോടെ സഞ്ജു കിരീടം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്' മൈക്കല്‍ വോണ്‍ പറഞ്ഞു.

മൈക്കല്‍ വോണിന്‍റെ പ്രചനം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. മൈക്കല്‍ വോണിന്‍റെ പ്രവചനം രാജസ്ഥാന്‍ റോയല്‍സിന്‍റെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ കിരീടം ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ ജോസ് ബട്ലർ, ദേവ്ദത്ത് പടിക്കൽ, കുൽദീപ് യാദവ്, ഷിമ്രോൺ ഹെറ്റ്മെയർ, ട്രന്‍ഡ് ബോള്‍ട്ട്  തുടങ്ങിയ മികച്ച കളിക്കാരാണ് ഇത്തവണ കളത്തില്‍ ഇറങ്ങുന്നത്. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്സിനെതിരെയാണ്‌ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യമത്സരം. 


Contact the author

Sports Desk

Recent Posts

Sports Desk 3 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More