ഇപ്പോള്‍ ഞാന്‍ കോണ്‍ഫിഡന്റ് ആണെങ്കില്‍ അതിനുകാരണം അല്‍ഫോണ്‍സ് പുത്രനാണ്- സായ് പല്ലവി

Web Desk 11 months ago

തനിക്ക് ആത്മവിശ്വാസമുണ്ടാകാനുളള കാരണം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണെന്ന് നടി സായ് പല്ലവി. പ്രേമം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനുമുന്‍പ് ഇന്‍സെക്വര്‍ ആയ ആളായിരുന്നു താനെന്നും സിനിമ ഇറങ്ങി ആളുകള്‍ തന്നെ കണ്ട് കയ്യടിക്കുന്നത് കണ്ടപ്പോഴാണ് പല ചിന്തകളും മാറിയതെന്നും സായ് പല്ലവി പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

സായ് പല്ലവി പറഞ്ഞത്:

ഞാന്‍ ഒരു ഇന്‍സെക്വര്‍ പേഴ്‌സണായിരുന്നു. കൗമാരപ്രായത്തില്‍ എല്ലാവര്‍ക്കും ഉണ്ടായേക്കാവുന്ന സംശയങ്ങളും ആത്മവിശ്വാസക്കുറവും എനിക്കുമുണ്ടായിരുന്നു. എന്റെ ശബ്ദം, മുഖക്കുരു, രൂപം... അല്‍ഫോണ്‍സ് പുത്രന്‍ എന്നെ പ്രേമം എന്ന സിനിമയിലേക്ക് തെരഞ്ഞെടുത്തപ്പോഴാണ് ആ ചിന്തകള്‍ മാറിയത്. ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് ഒരാളെ തെരഞ്ഞെടുക്കണമെങ്കില്‍ ഒരുപാട് കോണ്‍ഫിഡന്‍സ് തോന്നിയിട്ടാവില്ലേ? ഈ കുട്ടിക്ക് ഒരുപാട് ചെയ്യാന്‍ സാധിക്കുമെന്ന് അവര്‍ക്ക് തോന്നും. 

പ്രേമം പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം ഫസ്റ്റ് ഷോ കാണാന്‍ ഞാനും പോയിരുന്നു. അപ്പോള്‍ ജോര്‍ജ്ജിയയിലായിരുന്നു ഞാന്‍. പ്രീമിയര്‍ കാണാന്‍ പോയി. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തന്നെ എല്ലാവരും വലിയ കയ്യടിയായിരുന്നു. എന്നെ കണ്ടാണ് ആളുകള്‍ കയ്യടിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നിമിഷം വലിയ അത്ഭുതം തോന്നി. ആളുകള്‍ സൗന്ദര്യം കണ്ടല്ല സ്‌നേഹിക്കുന്നതെന്ന് എനിക്ക് അന്ന് മനസിലായി. പ്രേക്ഷകര്‍ നാം അവതരിപ്പിക്കുന്ന കഥാപാത്രവും അഭിനയവുമാണ് നോക്കുക. ആ തിരിച്ചറിവ് എന്നെ കൂടുതല്‍ കോണ്‍ഫിഡന്‍സുളള വ്യക്തിയാവാന്‍ സഹായിച്ചു. ഇപ്പോള്‍ ഞാന്‍ കോണ്‍ഫിഡന്റ് ആണെങ്കില്‍ അതിനുകാരണം അല്‍ഫോണ്‍സ് പുത്രനാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More