കീലേരി അച്ചുവായി ചെഹല്‍, ഒപ്പം സഞ്ജുവും; വീഡിയോ വൈറല്‍

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് പരിശീലന ക്യാമ്പില്‍ നടന്‍ മാമുക്കോയയുടെ വിഖ്യാതമായ സിനിമ ഡയലോഗ് പറഞ്ഞ് ഇന്ത്യന്‍ യുവതാരം യുസ്വേന്ദ്ര ചെഹല്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപറ്റന്‍ സഞ്ജു സാംസണുമായി ചേര്‍ന്നാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. 'എന്നോട് കളിക്കാന്‍ ആരുണ്ടെടാ എന്ന മാമൂക്ക അവതരിപ്പിച്ച കീലേരി അച്ചുവിന്‍റെ ഡയലോഗാണ് ചെഹല്‍ പറയുന്നത്. ഇതിനു മറുപടിയായി ഞാനുണ്ടെന്ന് പറഞ്ഞ് സഞ്ജു എത്തുന്നതോടെ ഞങ്ങളോടു രണ്ടാളോടു കളിക്കാൻ ആരുണ്ടടാ’ എന്നായി ചെഹൽ. സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഈ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ജയറാമും ശ്രീനിവാസനും മുഖ്യ വേഷങ്ങളില്‍ എത്തിയ  കണ്‍കെട്ട് എന്ന സിനിമയിലെ രംഗമാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ചത്. ഐപിഎല്ലിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ വിവിധങ്ങളായ വീഡിയോകളിലൂടെ രാജസ്ഥാന്‍ റോയല്‍സിന് കഴിയാറുണ്ട്. സഞ്ജു ക്യാപ്റ്റനായതോടെ മലയാളികളില്‍ വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകരുടെ പിന്തുണ ടീമിന് ലഭിക്കുമെന്നാണ് കായിക പ്രേമികള്‍ വിലയിരുത്തുന്നത്.

സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ് ചെഹല്‍. കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനൽ കളിച്ചിരുന്നു. ക്യാപ്റ്റനായ സഞ്ജു 2022ല്‍ 17 മത്സരങ്ങളില്‍ 458 റണ്‍സ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ കൂടുതൽ‌ വിക്കറ്റ് വീഴ്ത്തിയ താരത്തിനുള്ള പർപ്പിള്‍ ക്യാപ് ചെഹലിനായിരുന്നു. ഐപിഎൽ 2023 സീസൺ നാളെയാണ്  ആരംഭിക്കുന്നത്. കഴിഞ്ഞ തവണ രാജസ്ഥാൻ ഫൈനലിലെത്തിയെങ്കിലും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെടുകയായിരുന്നു. 

Contact the author

Sports Desk

Recent Posts

Sports Desk 2 weeks ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 3 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 3 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 3 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 months ago
Cricket

തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് 100 ശതമാനം പിഴ ചുമത്തി ഐസിസി

More
More
Sports Desk 4 months ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More