മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്. മണ്ണാര്‍ക്കാട് പട്ടിക ജാതി- പട്ടിക വര്‍ഗ കോടതിയാണ് വിധി പറയുക. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം പരസ്യവിചാരണ ചെയ്ത് മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ ഇന്ന് അന്തിമ വിധി പറയും എന്നായിരുന്നു നേരത്തെ കോടതി പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചയുടന്‍ വിധി ഏപ്രില്‍ നാലിനുണ്ടാകും എന്ന് കോടതി പറയുകയായിരുന്നു. 

മധുവിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയും ജനങ്ങളും സര്‍ക്കാരും തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് വിശ്വാസമെന്നും മല്ലി പറഞ്ഞു. വിധി നാലാംതിയതിയിലേക്ക് മാറ്റിയതില്‍ സങ്കടമില്ലെന്ന് സഹോദരി സരസു പറഞ്ഞു. കേസിനുവേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ടെന്നും മധുവിന് നീതി ലഭിക്കുന്ന വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സരസു കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മധു കൊല്ലപ്പെട്ട് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വാദം പൂര്‍ത്തിയായത്. മുക്കാലി, ആനമൂളി, കളളമല സ്വദേശികളായ പതിനാറുപേരാണ് കേസിലെ പ്രതികള്‍. 2018 ഫെബ്രുവരി 22-നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മുവായിരത്തോളം പേജുകളുളള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. വിചാരണ ആരംഭിക്കുമ്പോള്‍ കേസില്‍ 122 സാക്ഷികളാണുണ്ടായിരുന്നത്. പിന്നീട് അഞ്ചുപേരെക്കൂടെ ചേര്‍ത്തതോടെ 127 സാക്ഷികളായി.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയില്‍ വിചാരണ ആരംഭിച്ചത്. നൂറുസാക്ഷികളെ വിസ്തരിച്ചതില്‍ 76 പേര്‍ പ്രൊസിക്ക്യൂഷന് അനുകൂലമായി മൊഴി നല്‍കി. മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറുമാറി. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More