ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- പ്രിയങ്കാ ചോപ്ര

മുംബൈ: ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നടി പ്രിയങ്കാ ചോപ്ര. സിനിമയിലെത്തിയപ്പോള്‍ ഡസ്‌കി എന്നാണ് തന്നെ വിശേഷിപ്പിച്ചതെന്നും എന്താണ് ഡസ്‌കി എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്നോര്‍ത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്കാ ചോപ്ര പറഞ്ഞു. ഡാക്‌സ് ഷെപ്പേര്‍ഡ് നടത്തുന്ന പോഡ്കാസ്റ്റായ ആംചെയര്‍ എക്‌സ്‌പേര്‍ട്ടിനോട് സംസാരിക്കവേയാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. 

' അന്ന് നടിയാകുമ്പോള്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യം ചെയ്യുക എന്നത് കരിയറിന്റെ ഭാഗമായിരുന്നു. ഈ പരസ്യങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിപത്ത് വളരെ വലുതാണ്. ഞാനും അത്തരം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വെളുത്ത നിറമുണ്ടെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുമെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. മിക്കപ്പോഴും കഥാപാത്രങ്ങള്‍ക്കായി എന്നെ വെളുപ്പിച്ചിട്ടുമുണ്ട്'- പ്രിയങ്കാ ചോപ്ര പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബോളിവുഡില്‍നിന്ന് ഹോളിവുഡിലേക്ക് ചേക്കേറാനുളള കാരണവും നടി വെളിപ്പെടുത്തി. ബോളിവുഡില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഞാന്‍ ഒരു മൂലയിലേക്ക് തഴയപ്പെട്ടു. അവിടുത്തെ രാഷ്ട്രീയം എനിക്കറിയില്ല. അവരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അത് മടുത്തതോടെ ഒരു ബ്രേക്ക് വേണമെന്ന് തോന്നി. സംഗീതം എന്നെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു'- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Contact the author

Entertainment Desk

Recent Posts

Web Desk 7 hours ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 13 hours ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More
Web Desk 1 day ago
Movies

രജിഷ വിജയന്‍- പ്രിയ വാര്യര്‍ ചിത്രം 'കൊള്ള' ട്രെയിലര്‍ പുറത്ത്

More
More
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

More
More
Web Desk 2 days ago
Movies

2018 ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 2 days ago
Movies

24 വര്‍ഷത്തെ സേവനം; നടന്‍ ജോബി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

More
More