ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നു - റിപ്പോര്‍ട്ട്‌

പോപ്‌ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌. . ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കഴിഞ്ഞ വർഷമാണ് തനിക്ക് റാംസായ് ഹണ്ട് സിൻഡ്രോം ബാധിച്ചതായി അറിയിച്ച് ബീബർ രംഗത്ത് വന്നത്. മുഖത്തെ പേശികൾക്ക് തളർച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്.  ആരോഗ്യത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജസ്റ്റിന്‍ ബീബറിന്‍റെ പദ്ധതിയെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

പതിനഞ്ചാമത്തെ വയസിലാണ് ജസ്റ്റിന്‍ ബീബര്‍ സംഗീതത്തിലേക്ക് കടന്നുവരുന്നത്. 2010 ലെയും 2012-ലെയും അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ബീബറിന് ലഭിച്ചിട്ടുണ്ട്. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്‌സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബര്‍ ഇടം പിടിച്ചിരുന്നു. തന്‍റെ 29-ാമത്തെ വയസിലാണ് ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നത്.

Contact the author

International Desk

Recent Posts

International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

More
More
Web Desk 1 day ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

More
More
International

ബോല ടിനുബു നൈജീരിയയുടെ പുതിയ പ്രസിഡന്റ്

More
More
International

'ഇത് ഇറാന്‍ ജനതയ്ക്ക് വേണ്ടി'; കാന്‍ വേദിയില്‍ കഴുത്തില്‍ കുരുക്കണിഞ്ഞ് മോഡല്‍ മഹ്ല​ഖ ജബേരി

More
More
International

ലൈവില്‍ വന്ന് ഏഴ് ബോട്ടില്‍ ചൈനീസ് വോട്ക കുടിച്ചയാള്‍ മരിച്ചു

More
More
International

റയാന; ബഹിരാകാശത്തെത്തുന്ന ആദ്യ സൗദി വനിത

More
More